കാഴ്ചയില്‍ ഒരു കുട്ടിമരം. ആദ്യാവസാനം ഇലകള്‍ കൊണ്ട് മൂടിയ രൂപം. ആകര്‍ഷകവും തിളക്കവുമുള്ള നല്ല പച്ച ഇലകള്‍. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ അനുയോജ്യമായ ഒരു ചെടിയാണ് ചൈന ഡോള്‍.
തെക്ക്, കിഴക്കന്‍ ഏഷ്യയിലെ ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന മനോഹരമായ ഒരു ചെടിയാണ് ചൈന ഡോള്‍. പുറത്ത് 25 മുതല്‍ 30 അടി വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയ്ക്ക് എമറാള്‍ഡ് മരമെന്നും സെര്‍പ്പെന്റ് മരമെന്നും പേരുകളുണ്ട്.
ഒരു ഇന്‍ഡോര്‍ പ്ലാന്റായും ചൈന ഡോള്‍ വളര്‍ത്താറുണ്ട്. കുറ്റിച്ചെടി പോലെയാണ് ഇത് വീടിനകത്ത് വളര്‍ത്താറുള്ളത്. നാല് മുതല്‍ ആറ് അടി വരെയാണ് ഇത് ഉയരം വെക്കാറുള്ളത്.
സൂര്യപ്രകാശം ഇഷ്ടമുള്ള ചെടിയാണെങ്കിലും ചൂടുള്ള കാലാവസ്ഥയില്‍ നേരിട്ടുള്ള സൂര്യപ്രകാശത്തേക്കാള്‍ ഭാഗിക തണലും ഇതിനാവശ്യമാണ്. തീവ്രമായ സൂര്യപ്രകാശം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഈര്‍പ്പവും, നല്ല നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം. മതിലിനോ വേലിക്കടുത്തോ ചെടി നടുന്നത് ശക്തമായ കാറ്റില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് സഹായിക്കും. മഞ്ഞിനെ അതിജീവിക്കാന്‍ കഴിയാത്ത ചചെടിയാണ് ചൈന ഡോള്‍.
പുറത്താണ് ചെടി നടുന്നതെങ്കില്‍ വെള്ളം പതിവായി നല്‍കണം. മണ്ണ് ഒരിക്കലും പൂര്‍ണമായി ഉണങ്ങാന്‍ അനുവദിക്കരുത്. മൂന്ന് മാസം കൂടുമ്പോള്‍ വളം നല്‍കാം.
Discussion about this post