കറികളില്‍ പുളിരസത്തിനായി വാളന്‍ പുളിയെല്ലാം വരുന്നതിന് മുമ്പേ ഉപയോഗിച്ചിരുന്ന പുളിയാണ് റോസല്ല. സാമ്പാര്‍ പുളി, ചെമ്മീന്‍ പുളി, പുളിവെണ്ട, മത്തിപ്പുളി, മീന്‍പുളി, ചമ്മന്തി പുളി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന റോസല്ല കേരളത്തില്‍ ഒരു 40 വര്‍ഷം മുമ്പ് വരെ വ്യാപകമായി ഉണ്ടായിരുന്നു. റെഡ് സോറല്‍, ജമൈക്കന്‍ സോറല്‍ എന്നിങ്ങനെ രണ്ട് ഇംഗ്ലീഷ് പേരുകളും റോസല്ലയ്ക്കുണ്ട്. റോസല്ലയുടെ ശാസ്ത്രനാമം Hibiscus sabdariffa എന്നാണ്.
ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് റോസല്ല പൂത്ത് കായ്ക്കുന്നത്. മെയ്മാസത്തില്‍ വിത്തു വിതച്ച് ഒക്ടോബര്‍ മാസത്തോടെ പുഷ്പിക്കുന്ന ചെടികളില്‍ നിന്ന് മാര്‍ച്ച് മാസം വരെ ഇലകളും വിദളങ്ങളും ശേഖരിക്കാം. വിത്തു കൂടാതെ ആരോഗ്യമുളള മൂത്ത തണ്ടിന്‍ കഷ്ണങ്ങള്‍ നട്ടും തൈകള്‍ വളര്‍ത്താം.
കായിലെ വിത്ത് മൂടിവരുന്ന മാംസളമായ പുറം തൊലിയാണ്(വിദളം) പ്രധാനമായും പുളിയായി ഉപയോഗിക്കുന്നത്. കായ ഇല്ലാത്ത സമയത്ത് ഇല ഉപയോഗിക്കും. ഇലയിലും ശക്തമായ പുളിരസമുണ്ട്. വാളന്‍പുളിയുടെ വരവോടെയാണ് റോസല്ലയെ എല്ലാവരും കൈവിട്ടത്. എന്നാല്‍ വാളന്‍പുളിയേക്കാള്‍ ആരോഗ്യപ്രദം റോസല്ലയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. റോസല്ലയുടെ ഓരോ 100 ഗ്രാം വിദളത്തിലും 11.31 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റും, 0.96 ഗ്രാം മാംസ്യവും, 0.64 ഗ്രാം കൊഴുപ്പും , 14 മൈക്രോ ഗ്രാം ജീവകം എ, 0.011 മില്ലി ഗ്രാം ജീവകം ബി-1, 0.028 മില്ലി ഗ്രാം ജീവകം ബി-2, 0.31 മില്ലി ഗ്രാം, ജീവകം ബി-3, 12 മില്ലി ഗ്രാം ജീവകം-സി, 46 മില്ലി ഗ്രാം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇല, ചെടിത്തണ്ട് എന്നിവ ചതച്ച് വെള്ളം തിളപ്പിച്ചത് കുടിച്ചാല്‍ വയറുവേദന നില്‍ക്കും. ശരീരത്തിന്റെ വേദന, നീര്, ഇവ മാറുന്നതിന് ഇലയിട്ടു വെന്ത വെള്ളത്തില്‍ കുളിക്കാം.
ഇതില്‍ രസകരമായ കാര്യം റോസല്ലയെ നമ്മള്‍ കൈവിട്ടെങ്കിലും അങ്ങ് യൂറോപ്പിലും അമേരിക്കയിലുമെല്ലാം റോസല്ല ഇപ്പോള്‍ സ്റ്റാറാണ്. ഹെക്ടര്‍ കണക്കിന് സ്ഥലത്താണ് അവിടെ റോസല്ല കൃഷി ചെയ്യുന്നത്. പ്രധാനമായും ജാം, സ്‌ക്വാഷ്, ജെല്ലി എന്നിവയുടെ നിര്‍മ്മാണം ലക്ഷ്യമിട്ടാണ് അവിടെ കൃഷി.
Discussion about this post