തെങ്ങ് കൃഷിക്ക് ഒരുങ്ങുമ്പോള്‍ മികച്ച തൈ കണ്ടെത്തുകയാണ് ആദ്യ പടി. ഒരേ സമയം പാകിയ തേങ്ങയില്‍ ആദ്യമാദ്യം മുളച്ചുവരുന്ന തൈകള്‍ക്ക് ഉല്പാദന ക്ഷമത കൂടുതലായിരിക്കും.വെള്ളത്തിലിട്ടാല്‍ ഞെട്ടുഭാഗം മുകളിലായി പൊങ്ങിക്കിടക്കുന്ന തേങ്ങ പാകുന്നപക്ഷം വേഗം മുളച്ചു വരുന്നതാണ്. വിത്തുതേങ്ങ പാകുന്നത് ഇടത്തരം പൂച്ചട്ടിയിലായാല്‍ കേടുകൂടാതെ മാറ്റി നടാന്‍ സാധിക്കും.
നഴ്‌സറികളില്‍ പാകുന്നതിന് മുമ്പ് അറുപതു ദിവസമെങ്കിലും വിത്തു തേങ്ങ തണലില്‍ സൂക്ഷിക്കണം.വിത്തു തേങ്ങയുടെ ചുവട് ഉരുണ്ടിരിക്കുന്നതായാല്‍ തൈ നല്ല വണ്ണത്തില്‍ വളരും. തേങ്ങയില്‍ കൂടുതല്‍ കാമ്പ് ഉണ്ടായിരിക്കുകയും ചെയ്യും. വിത്തുതേങ്ങ ഒരാഴ്ചയോളം വെള്ളത്തില്‍ കുതിര്‍ത്തതിനുശേഷം പാകിയാല്‍ വേഗത്തില്‍ മുളച്ചുവരും. വിത്തുതേങ്ങയുടെ കണ്ണുഭാഗത്തുനിന്നും ചകിരി പകുതി ചെത്തിക്കളഞ്ഞാല്‍ തൈ വേഗത്തില്‍ മുളയ്ക്കും. മുളച്ച തൈകള്‍ നല്ല കരുത്തോടെ വളരുകയും ചെയ്യും.
തെങ്ങിന്റെ വടക്കുഭാഗത്തുളള കുലയിലെ തേങ്ങാ പാകി ലഭിക്കുന്ന തൈകളുടെ ഉല്പാദനക്ഷമത കൂടിയിരിക്കും.അഞ്ചുമാസം വരെ മുളയ്ക്കുന്ന വിത്തുതേങ്ങകളുടെ തൈകള്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമാദ്യം മുളച്ചുകിട്ടുന്ന 65% വരെ തൈകള്‍ നല്ല കരുത്തുള്ളതും മെച്ചപ്പെട്ട കായ് ഫലം തരുന്നതുമായിരിക്കും. വിത്തുതേങ്ങ രണ്ടാഴ്ചത്തേക്ക് തലകീഴായി പാകുക. തേങ്ങാവെള്ളം കണ്ണിനടുത്തായി കെട്ടിനില്ക്കുന്നതുമൂലം നല്ല കരുത്തോടെ നാമ്പ് മുളയെടുക്കും. രണ്ടാഴ്ചക്കുശേഷം തിരിച്ചു പാകുക.
ഏതാണ്ട് 150 നാളികേരം സ്ഥിരമായി കിട്ടുന്ന തെങ്ങിലെ ഇടത്തരം വലിപ്പമുള്ള തേങ്ങ വിത്തുതേങ്ങയാക്കുക. ജനുവരി മാസം മുതല്‍ മെയ്മാസം വരെയുള്ള കാലമാണ് വിത്തു തേങ്ങ ശേഖരിക്കാന്‍ ഏറ്റവും പറ്റിയത്. തേങ്ങ പാകുമ്പോള്‍ മുകള്‍ ഭാഗം ഒരിഞ്ചു കണ്ട് വെളിയില്‍ നില്‍ക്കണം. സങ്കരയിനം തെങ്ങുകള്‍ ഒരിക്കലും മാതൃവൃക്ഷമായി എടുക്കരുത്. അവയുടെ തേങ്ങകള്‍ ശരിയായ അര്‍ത്ഥത്തില്‍ വിത്തു തേങ്ങകളല്ല. രോഗബാധയില്ലാത്തതും, എല്ലാ വര്‍ഷവും കായിക്കുന്നതും, മദ്ധ്യപ്രായമുള്ളതും, ലക്ഷണമൊത്തതുമായ നാടന്‍ തെങ്ങിന്റെ വിത്തു നടാനുപയോഗിച്ചാല്‍ ഒരു രോഗവും തെങ്ങിന് പിടിപെടുകയില്ല.
പോളിബാഗുകളില്‍ വിത്തു തേങ്ങ പാകിയാല്‍ വേഗം മുളയ്ക്കും. കരുത്തുറ്റ തൈകള്‍ ലഭിക്കും. സ്ഥിരം സ്ഥലത്തേക്കു മാറ്റി നടുമ്പോള്‍ വേഗം വളരുകയും ചെയ്യും. വിത്തുതേങ്ങ ഒരാഴ്ചയോളം വെള്ളത്തില്‍ കുതിര്‍ത്തത്തിനുശേഷം പാകിയാല്‍ വേഗത്തില്‍ മുളച്ചുവരും. ജനുവരി മാസം മുതല്‍ മേയ് മാസം വരെയുള്ള കാലമാണ് വിത്തു തേങ്ങ ശേഖരിക്കാന്‍ ഏറ്റവും പറ്റിയത്. സങ്കരയിനം തെങ്ങുകള്‍ ഒരിക്കലും മാതൃവൃക്ഷമായി എടുക്കരുത്.
രോഗബാധയില്ലാത്തതും എല്ലാ വര്‍ഷവും കായ്ക്കുന്നതും ലക്ഷണമൊത്തതുമായ നാടന്‍ തെങ്ങിന്റെ വിത്തു വേണം നടാന്‍. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ഒരു മീറ്റര്‍ വീതം നീളം വീതി ആഴം ഉള്ള കുഴികള്‍ എടുത്ത് കുഴിയുടെ പകുതിയോളം മേല്‍മണ്ണും ചാണകപ്പൊടിയും നിറച്ചതിനു ശേഷം നട്ട്, വളരാനാവശ്യമായ വളവും വെള്ളവും സൂര്യപ്രകാശവുമൊക്കെ നല്‍കിയാല്‍ നെടിയ ഇനങ്ങള്‍ അഞ്ചാം വര്‍ഷവും കുറിയ ഇനങ്ങള്‍ മൂന്നാം വര്‍ഷവും കായ്ച്ച് തുടങ്ങും.
മണല്‍ തുടങ്ങിയവ ലഭ്യത അനുസരിച്ച് മേല്‍മണ്ണുമായി കലര്‍ത്തി മൂടേണ്ടതാണ്. നട്ടതിനു ശേഷം തൈയുടെ ചുവട്ടില്‍ വെള്ളം കെട്ടിനിന്ന് തൈ അഴുകി പോകാതിരിക്കാന്‍ ചുറ്റിലുമുള്ള മണ്ണ് ഒരു കോണിന്റെ ആകൃതിയില്‍ ചവിട്ടി ഉറപ്പിക്കേണ്ടതാണ്. കൂടാതെ മഴവെള്ളം കുഴിയില്‍ ഒലിച്ചിറങ്ങാതിരിക്കാന്‍ കുഴിയ്ക്ക് ചുറ്റും വരമ്പു പിടിപ്പിക്കേണ്ടതാണ്. തൈ വച്ചതിനുശേഷം മഴ ശരിക്കു ലഭിക്കുന്നില്ലെങ്കില്‍ നനച്ചു കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
തെങ്ങിന്‍ തൈ മുളപ്പിക്കുവാനുള്ള വാരത്തില്‍ ഒപ്പം മുളകിന്റെ തൈ കൂടെ നടുക. കളശല്യം ഒഴിവായി കിട്ടാന്‍ നല്ലതാണ്. അതുപോലെ, തെങ്ങിന്‍ തൈ നടുന്ന കുഴിയില്‍ രണ്ടോ മൂന്നോ കാട്ടുകൂവ കൂടി നട്ടാല്‍ ചിതല്‍ ആക്രമണം ഒഴിവാക്കാം. കൊമ്പന്‍ ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാന്‍ 25-40 ഗ്രാം ഫ്യുറിഡാന്‍ തെങ്ങിന്റെ കൂമ്പിലിടുക. .
തെങ്ങിന്‍ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, അവിടെ ചാരവും ഉപ്പും പൊടിയും ചേര്‍ത്ത് പുരട്ടുക.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post