ഗോതമ്പില്‍ നിന്നുണ്ടാക്കുന്ന ഉത്പന്നമാണ് റവ അഥവാ സൂചി ഗോതമ്പ്. സെമോലിന എന്നും ഇതറിയപ്പെടുന്നു. സൂചി, റവ എന്നിവ ഹിന്ദി വാക്കുകളാണ്. ഉപ്പുമാവ്, ഇഡ്ഡലി, ദോശ, മധുരപലഹാരങ്ങള്‍ എന്നിവയുണ്ടാക്കാന്‍ റവ ഉപയോഗിക്കാറുണ്ട്.
സെമോലിനയ്ക്ക് വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും പറയുന്ന പേരാണ് സൂചി. ദക്ഷിണേന്ത്യയിലാണ് സെമോലിനയെ റവ എന്ന് വിളിക്കുന്നത്. സെമോലിന എന്നത് ഇറ്റാലിയന്‍ പേരാണ്.
ബ്രഡ്, ഉപ്പുമാവ്, ദോശ, ലഡു, ഹല്‍വ എന്നിവയാണ് റവ ഉപയോഗിച്ച് പൊതുവായുണ്ടാക്കുന്ന വിഭവങ്ങള്‍. കുക്കീസ്, കേക്കുകള്‍, പുഡ്ഡിംഗ്, പിസ്സ എന്നിവയുണ്ടാക്കാനും റവ ഉപയോഗിക്കുന്നു. റവയില്‍ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിലും ഉള്‍പ്പെടുത്താം. ഗോതമ്പിന്റെ കുറച്ച് പരുക്കന്‍ രൂപത്തിലുള്ള പൊടിയാണ് സൂചി അഥവാ റവ. വിപണിയില്‍ പല തരത്തിലുള്ള സെമോലിന ലഭ്യമാണ്. ബോംബെ റവയാണ് അതില്‍ സാധാരണയായി കിട്ടുന്നത്. ഗോതമ്പ് ധാന്യം തരിയാക്കിയാണ് ഇത് നിര്‍മ്മിക്കുന്നത്. മൊട്ടെ ഗോതുമൈ എന്ന ഇനം ഗോതമ്പാണ് സൂചിയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുള്ളത്.
ചമ്പ റവ എന്നറിയപ്പെടുന്ന ഇതിന്റെ മറ്റൊരു രൂപമുണ്ട്, ഇത് ഗോതമ്പ് മാവിന്റെ സത്തില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തരേന്ത്യയില്‍ ചെറിയ തരികളോടുകൂടിയതും ചെറുതായി പൊട്ടിയ രൂപത്തിലുള്ള ഗോതമ്പ് ധാന്യമായ സാംബ ഗോദുമൈ കൊണ്ട് നിര്‍മ്മിച്ച റവയുടെ മറ്റൊരു രൂപമുണ്ട്. സാംബ ഗോദുമൈ ബന്‍സി റവ എന്നും അറിയപ്പെടുന്നുണ്ട്. ആയിരത്തോളം ഇനം സെമോലിന ലോകം മുഴുവനായുണ്ട്.
റവയുടെ ആരോഗ്യഗുണങ്ങള്‍
ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് സൂചി അഥവാ റവ. റവയിലടങ്ങിയിട്ടുള്ള സിങ്ക്, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ ശരീരത്തിലെ അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലത നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. വലിയ അളവില്‍ സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ ആരോഗ്യത്തിന് നല്ലതാണ്. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് റവ. വിളര്‍ച്ച, നിര്‍ജ്ജലീകരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും.
റവ, സൂചി, സെമോലിന – പേര് വ്യത്യസ്തമെങ്കിലും ഗോതമ്പില്‍ നിന്ന് തന്നെ നിര്‍മ്മിതമായി ഒരു ഉല്‍പ്പന്നമാണിത്. അവയ്ക്കിടയിലുള്ള വ്യത്യാസം കണ്ടെത്തുന്നത് ഒരു പച്ച ആപ്പിളും ഒരു സാധാരണ ചുവന്ന ആപ്പിളും തമ്മിലുള്ള വ്യത്യാസം കണ്ടെത്താന്‍ ശ്രമിക്കുന്നതുപോലെയാണ്. വലിയ വ്യത്യാസങ്ങളില്ല. ദൃശ്യമായ വ്യത്യാസം നിറമാണ്. ആരോഗ്യഗുണങ്ങളൊന്നു തന്നെ.
Discussion about this post