വീടിനകത്ത് വളര്‍ത്തുനായ്ക്കളുള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഇന്‍ഡോര്‍ പ്ലാന്റുകള്‍ പരിപാലിക്കുന്നതാണ്. പലപ്പോഴും അവ ചെടികള്‍ വളര്‍ത്തുനായ്ക്കള്‍ നശിപ്പിക്കാറുണ്ട്. ചെടികള്‍ നശിച്ചുപോകുന്നതിനെ കുറിച്ചായിരിക്കും മിക്കവര്‍ക്കും ടെന്‍ഷന്‍. എന്നാല്‍ ചില ഇന്‍ഡോര്‍ ചെടികള്‍ നായ്ക്കള്‍ക്ക് അപകടകരമാണെന്ന് പലര്‍ക്കും അറിയില്ല. ഏതൊക്കെയാണ് ആ ചെടികളെന്ന് നോക്കാം.
1. ഫിഡില്‍ ലീഫ് ഫിഗ്
ഇപ്പോള്‍ ട്രെന്‍ഡായിട്ടുള്ള ഒരു ഇന്‍ഡോര്‍ പ്ലാന്റാണ് ഫിഡില്‍ ലീഫ് ഫിഗ്. മരം പോലെ തോന്നിക്കുന്ന ചെടിയാണിത്. വലിയ ഇലകളാണ് ഇവയുടെ ആകര്‍ഷണം. എന്നാല്‍ ഈ ഇലകള്‍ നായക്കള്‍ ഭക്ഷിക്കുന്നത് അപകടകരമാണ്. നായയുടെ ചര്‍മ്മത്തിനും ദഹനനാളത്തിനും വേദനയോടെയുള്ള അസ്വസ്ഥയ്ക്ക് ഇത് കാരണമാകും. ഇലകള്‍ കഴിക്കുന്ന സ്വഭാവം നായ്ക്കുണ്ടെങ്കില്‍ ഈ ചെടി വീട്ടില്‍ വളര്‍ത്താതിരിക്കുന്നതാകും നല്ലത്.
2. ഫിലോഡെന്‍ഡ്രോണ്‍
ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കിടയിലെ താരമാണ് ഫിലോഡെന്‍ഡ്രോണ്‍. വ്യത്യസ്ത തരത്തിലുള്ള ഫിലോഡെന്‍ഡ്രോണ്‍ ലഭ്യമാണ്. ഫിലോഡെന്‍ഡ്രോണ്‍ ഇനങ്ങള്‍ സ്പര്‍ശിക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ലെങ്കിലും അവ നായ്ക്കള്‍ കഴിച്ചാല്‍ വിഷമാണ്. വായ് ഭാഗത്ത് ചൊറിച്ചില്‍, നീര്‍വീക്കം, ഛര്‍ദ്ദി, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അമിതമായ നീര്‍ക്കെട്ട് എന്നിവയാണ് ഫിലോഡെന്‍ഡ്രോണ്‍ വിഷബാധയുടെ ലക്ഷണങ്ങള്‍.
3. സിസി പ്ലാന്റ്
കുറഞ്ഞ വെളിച്ചത്തിലും വളരാന്‍ കഴിയുമെന്നതാണ് സിസി പ്ലാന്റിന്റെ ജനപ്രീതിക്കുള്ള പ്രധാന കാരണം. മാത്രമല്ല വെള്ളം ഒരുപാട് ആവശ്യമില്ല. അതുകൊണ്ട് തന്നെ പരിപാലനവും എളുപ്പം. എന്നാല്‍ സിസി പ്ലാന്റും പട്ടികള്‍ക്ക് ദോഷകരമാണ്. അവ അതിന്റെ ഇല ഭക്ഷിക്കുന്നത് വിഷബാധയേല്‍ക്കാന്‍ കാരണമാകും. അവ ഇവയുടെ ഇലകള്‍ ഭക്ഷിക്കുന്നത് ഛര്‍ദ്ദിക്കും വയറിളക്കത്തിനും കാരണമാകും.
4. കറ്റാര്‍വാഴ
മനുഷ്യര്‍ക്ക് ഒരുപാട് ഔഷധഗുണങ്ങളടങ്ങിയ കറ്റാര്‍വാഴ,പക്ഷെ, നായ്ക്കകള്‍ക്ക് നല്ലതല്ല. കറ്റാര്‍വാഴ കഴിച്ചാല്‍ നായ്ക്കള്‍ക്ക് അലസത, ഛര്‍ദ്ദി, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
5. ഡംബ് കെയ്ന്‍
ഇലകളുടെ ഭംഗിയാണ് ഡംബ് കെയ്‌നിന്റെ ആകര്‍ഷണം. വ്യത്യസ്ത വലിപ്പത്തിലുള്ള ഡംബ് കെയ്‌നുകളുണ്ട്. നായ്ക്കള്‍ക്ക് ദോഷകരമാണ് ഡംബ് കെയ്ന്‍ ഇല ഭക്ഷിക്കുന്നത്. വായ് ഭാഗത്ത് ചൊറിച്ചില്‍, നീര്‍വീക്കം, ഛര്‍ദ്ദി, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ഇവ കഴിച്ചാല്‍ നായ്ക്കളില്‍ കണ്ടുവരുന്ന ബുദ്ധിമുട്ടുകള്‍
Discussion about this post