എറണാകുളം ജില്ലയിലെ കോട്ടുവള്ളി പഞ്ചായത്തിലുള്ള കൈതാരം പൊക്കാളി പാടശേഖരത്തില്‍ പൊക്കാളി നിരത്തല്‍ ഉത്സവം നടന്നു. കൂനമ്മാവ് സെന്റ്.ജോസഫ് ബോയ്‌സ് ഹോമിലെ വിദ്യാര്‍ത്ഥികളുടെ കൃഷിയിടത്തിലാണ് ജല കാര്‍ഷികതയുടെ ജീവനം എന്ന ശീര്‍ഷകത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കല മുന്‍ ഡയറക്ടര്‍ Dr.രമാകാന്ദന്‍ നിര്‍വഹിച്ചു.
ബോയ്‌സ് ഹോമിലെ വിദ്യാര്‍ത്ഥികള്‍ കൈതാരം പാടത്തെ തരിശുകിടന്ന 10 ഏക്കര്‍ സ്ഥലത്താണ് പൊക്കാളി നെല്‍കൃഷിയാരംഭിച്ചത്. 30 ദിവസം പ്രായമായ ഞാറുകളാണ് പറിച്ചു നിരത്തുന്നത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെയാണ് പൊക്കാളി കൃഷി ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് KS.സനീഷ് അദ്ധ്യക്ഷത വഹിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് KS.ഷാജി , കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ്‌ഹോം ഡയറക്ടര്‍ ഫാ.സംഗീദ് ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സുരേഷ് ബാബു ,ശ്രീമതി .ബബിത ദിലീപ് ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെന്‍സി തോമസ്, നിതാ സ്റ്റാലിന്‍,സജന സൈമണ്‍, കമലാ സദാനന്ദന്‍, മുരളി, ആന്റണി കോട്ടക്കല്‍ ,CM.രാജഗോപാല്‍, BDO.ലൈല, പറവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജിഷ.PG, കോട്ടുവള്ളി കൃഷി ഓഫീസര്‍ KC. റെയ്ഹാന ജോയിന്‍ BDO .പ്രീയ ജജ ,കൃഷി അസിസ്റ്റന്റ് SK. ഷിനു ,കാര്‍ഷിക വികസന സമിതി അംഗങ്ങളായ NS. മനോജ് ,V. ശിവശങ്കരന്‍ കര്‍ഷകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
Discussion about this post