നഴ്‌സറികളില്‍ നിന്ന് വാങ്ങുന്നതോ അല്ലെങ്കില്‍ സ്വയം മുളപ്പിക്കുന്നതോ ആയ ചെടികള്‍ക്കെല്ലാം തന്നെ കൃത്യമായ പരിചരണം നല്‍കുകയും അവയെ സാഹചര്യങ്ങള്‍ക്കനുകൂലമാക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യണം. പച്ചക്കറികളുടെയും പഴങ്ങളുടെയും പൂക്കളുടെയുമെല്ലാം തൈകള്‍ നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ച് ഒരുക്കുന്ന പ്രക്രിയ ആണ് ഹാര്‍ഡനിങ്. അതായത് ന്‌ഴ്‌സറികള്‍ നിന്ന് വാങ്ങുന്ന തൈകള്‍ ആയാലും നമ്മള്‍ വീട്ടില്‍ മുളപ്പിക്കുന്ന തൈകള്‍ ആയാലും ഹര്‍ഡനിങ് ചെയ്ത ശേഷമായിരിക്കണം മാറ്റിനടേണ്ടത്. ഏത് പ്രതികൂലസാഹചര്യങ്ങളിലും തൈയെ നില നില്‍ക്കാന്‍ പ്രാപ്തമാക്കുകയെന്നതാണ് ഹാര്‍ഡനിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.
തണ്ട്, ചീയര്‍, വേര് ചീയല്‍ തുടങ്ങി ഏത് രോഗങ്ങളെയും പ്രതിരോധിക്കാന്‍ ഹാര്‍ഡനിങ് ചെയ്ത തൈകള്‍ക്ക് സാധിക്കുന്നു.
തൈകള്‍ പറിച്ചു നടുമ്പോഴുള്ള ആഘാതം കുറയ്ക്കുന്നതിനും വിളകള്‍ നശിച്ചു പോകാതിരിക്കുന്നതിനും തൈകളുടെ ഹാര്‍ഡനിംഗ് അത്യാവശ്യമാണ്. ജലസേചനം കുറയ്ക്കുക വഴിയും, നല്‍കാതെയും വിളകള്‍ ഹാര്‍ഡന്‍ ചെയ്യാവുന്നതാണ്. പറിച്ചു നടുന്നതിന് ഒരു ആഴ്ച മുമ്പായി ഹാര്‍ഡനിംഗ് തുടങ്ങുക. മാറ്റിനടാനായി തൈകളെടുക്കുന്ന സമയത്ത് നമ്മുടെ കൈ അമര്‍ന്ന് തണ്ടിന് ചതവ് സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഇതുമൂലം ഇതിനുള്ളിലെ ജലാംശം നഷ്ടമാകുകയും തൈ അഴുകാന്‍ സാധ്യതയുമുണ്ട്. ഇത് വേരോട്ടം കുറയ്ക്കുകയും വെള്ളവും വളവും വലിച്ചെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. ഈ ഘട്ടത്തിലാണ് ഹാര്‍ഡനിങിന്റെ പ്രസക്തി.
തൈകള്‍ ഹാര്‍ഡന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:
തൈകളില്‍ 4-5 ഇല പ്രായമാകുമ്പോള്‍ നനയുടെ അളവ് കുറയ്ക്കുക. ചെടി നടുന്നതിന് ഏകദേശം അഞ്ച് ദിവസം മുമ്പ് പകല്‍ സമയത്ത് വെയിലത്ത് വെക്കുക.ഇനി അഥവാ മഴക്കാലത്താണെങ്കില്‍ വെയില്‍ ലഭിക്കാനുള്ള സാഹചര്യം കുറവായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം വളരെ കുറച്ച് മാത്രം കൊടുക്കുക. സൂര്യപ്രകാശം ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് കൊണ്ടുവെക്കുക. തൈകള്‍ വാടുന്നതായി തോന്നുമെങ്കിലും അത് പ്രശ്‌നമല്ല.വെയിലത്ത് നിന്ന് എടുത്ത ശേഷം ചെറിയ അളവില്‍ നനച്ചുകൊടുത്താല്‍ മതി. നല്ല തൈകളാണെങ്കില്‍ ഏതാനും മണിക്കൂറിനകം വാട്ടം മാറി ഊര്‍ജത്തോടെ നില്‍ക്കും. അതല്ല, ആരോഗ്യമില്ലാത്ത ചെടിയാണെങ്കില്‍ അത് വാടിപ്പോകും. അങ്ങനെ ആരോഗ്യമുള്ള ചെടികള്‍ തെരഞ്ഞെടുക്കാം. ഇത്തരത്തിലുള്ള ചെടികള്‍ ഏത് പ്രതികൂല സാഹചര്യത്തിലും പിടിച്ചുനില്‍ക്കും.
Discussion about this post