നാടന്‍ കൂര്‍ക്ക ,നാടന്‍ കത്തിരി, നാടന്‍ വഴുതന, വ്‌ളാത്താങ്കര ചീര മുതലായ നാടന്‍ കാര്‍ഷിക വിളകളുടെ കൃഷിക്ക് തുടക്കമിട്ട് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ്. സുഭിക്ഷം -സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷിക്കാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ തുടക്കമായത്. കോട്ടുവള്ളിയിലെ ജൈവകര്‍ഷകനായ രവിയുടെ കൃഷിയിടത്തിലാണ് സുഭിക്ഷം സുരക്ഷിതം പദ്ധതി പ്രകാരം കൃഷിയാരംഭിച്ചത്.
നടീല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജ്യോതിയുടെ അദ്ധ്യക്ഷതയില്‍ ചേന്ന നടീല്‍ ഉത്സവത്തില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിതാ ബാലന്‍, കാര്‍ഷിക വികസന സമിതി അംഗം സി.എം.രാജു ,വി.വി.സജീവ്,കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനു കര്‍ഷകര്‍ തുടങ്ങിയവര്‍ എന്നിവര്‍ സന്നിഹിതരായി.
Discussion about this post