മീന്‍കറിയില്‍ രുചിപകരുന്ന കുടംപുളിയുടെ മരം പിണംപുളി, മീന്‍പുളി, ഗോരക്കപ്പുളി, പിണാര്‍, പെരുംപുളി, കുടപ്പുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഗാര്‍സിനിയ ഗുമ്മി-ഗുട്ട എന്നതാണ് കുടംപുളിയുടെ ശാസ്ത്രീയനാമം. ഒരു നിത്യഹരിത വൃക്ഷമായ കുടംപുളി കേരളത്തിലെല്ലായിടത്തും കാണപ്പെടുന്നു.
തനിവിളയായും ദീര്‍ഘകാല ഇടവിളയായി തെങ്ങ്, കമുക് തോട്ടങ്ങളിലും വളര്‍ത്താവുന്ന കുടംപുളി ജൂലൈ, ഒക്ടോബര്‍ മാസങ്ങളാണ് തൈകള്‍ നടാന്‍ പറ്റിയ സമയം. മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലുള്ള ഇതിന്റെ പൂക്കളില്‍ ആണ്‍ പൂക്കള്‍ പെണ്‍പൂക്കളെ അപേക്ഷിച്ച് ചെറുതായിരിക്കും. വിളഞ്ഞ കായ്കള്‍ക്ക് മഞ്ഞ നിറമാണുള്ളത്. കായ് വിത്തു നീക്കം ചെയ്ത് ഉണക്കിയെടുത്തതാണ് കറികളില്‍ ഉപയോഗിക്കുന്നത്. കറികള്‍ക്ക് പര്‍പ്പള്‍ നിറം നല്‍കുന്നതു കൂടാതെ മധുരവും പുളിയും കലര്‍ന്ന സ്വാദും നല്‍കുന്നു
വിത്തു മുളപ്പിച്ചു കുടംപുളി-തൈകള്‍ നട്ടാല്‍ 50- 60 ശതമാനം ആണ്‍മരങ്ങളാകാന്‍ സാധ്യതയുണ്ട്. പെണ്‍മരങ്ങളായാല്‍ത്തന്നെ കായ്ക്കാന്‍ 10-12 വര്‍ഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകള്‍ നടാവുന്നതാണ്. ഒട്ടുതൈകളുടെ വളര്‍ച്ച രണ്ടാം വര്‍ഷം മുതല്‍ ദ്രുതഗതിയി ലായിരിക്കും.
കൊമ്പു കോതല്‍ അത്യാവശ്യമാണ്. 75 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ ഒട്ടു തൈകള്‍ തമ്മില്‍ 4 മീറ്റര്‍ അകലത്തിലും വിത്തു തൈകള്‍ 7 മീറ്റര്‍ അകലത്തിലുമായി ചെമ്മണ്‍ പ്രദേശങ്ങളിലും; എക്കല്‍ പ്രദേശങ്ങളില്‍ 50 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ വിത്തു തൈകള്‍ തമ്മില്‍ 7 മീറ്റര്‍ അകലത്തിലും ബഡ്ഡു തൈകള്‍ 4 മീറ്റര്‍ അകലത്തിലുമാണ് നടുന്നത്.
Discussion about this post