ഇന്‍ഡോര്‍ ചെടികളുടെ ഇല മഞ്ഞളിക്കുന്നുണ്ടെങ്കില്‍ അതിന് കാരണങ്ങള്‍ പലതാകാം. കാരണം മനസിലാക്കിയാല്‍ അതിന് പരിഹാരവും കാണാനാകും. അതുകൊണ്ട് ഇലകള്‍ മഞ്ഞളിക്കാനിടയാകുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. നന അമിതമാകുന്നതോ അല്ലെങ്കില്‍ ആവശ്യത്തിന് വെള്ളം കിട്ടാത്തതോ ആകാം ഇലകള്‍ മഞ്ഞളിക്കുന്നതിന് കാരണം. വെള്ളം പോട്ടില്‍ നടുമ്പോള്‍ കൃത്യമായ അളവിലാണ് വെള്ളം ചെടികള്‍ക്ക് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം.ഇല മഞ്ഞളിച്ച് കാണുമ്പോള്‍ മണ്ണ് പരിശോധിച്ച് നോക്കണം. നനഞ്ഞാണോ വരണ്ടാണോ മണ്ണിരിക്കുന്നതെന്ന് മനസിലാക്കണം.
2. താഴ്ഭാഗത്തുള്ള ഇലകള്‍ മഞ്ഞളിച്ച് വീണുപോകുന്നത് ഒരു സാധാരണ പ്രക്രിയയാണ്. എന്നാല്‍ കൂടുതലായി ഇല പൊഴിയുകയോ മഞ്ഞളിപ്പ് കാണുകയോ ചെയ്താല്‍ ശ്രദ്ധിക്കണം. അതിന്റെ പ്രധാന തണ്ട് ട്രിം ചെയ്ത് നല്‍കുന്നത് വളര്‍ച്ചയ്ക്ക് സഹായിക്കും.
3. അകത്തളങ്ങളില്‍ ചെടികള്‍ക്ക് പ്രകാശം തീരെ കുറഞ്ഞാലും ഇല മഞ്ഞളിപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഏത് ഭാഗത്താണോ പ്രകാശം കുറവുള്ളത് ആ ഭാഗത്തായിരിക്കും ഇലകള്‍ക്കും മഞ്ഞനിറം കാണുന്നത്. ജനാലയ്ക്കരികിലും മറ്റും സൂര്യപ്രകാശം ലഭിക്കുന്ന വശത്തുള്ള ഇലകള്‍ കൂടുതലായി പ്രകാശം വലിച്ചെടുക്കുകയും എതിര്‍വശത്തേക്ക് ലഭിക്കാതെ വരികയും ചെയ്യുന്നു. ആഴ്ചയൊരിക്കല്‍ പോട്ടിന്റെ വശങ്ങള്‍ തിരിച്ചുവെച്ചുകൊടുക്കാന്‍ ശ്രദ്ധിക്കുക.
4.പോഷകക്കുറവും ഇല മഞ്ഞളിക്കാന്‍ കാരണമാകാം. ചെടികളിലെ മുകള്‍ഭാഗത്തുള്ള ഇലകളാകും പോഷക്കുറവ് മൂലം ആദ്യം മഞ്ഞളിക്കുക.അതുമല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള പാറ്റേണുകള്‍ ഇലയില്‍ കാണപ്പെടും.
5. ചെടികള്‍ക്ക് വൈറല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കിലും ഇലകളില്‍ മഞ്ഞനിറം കാണാം. വൈറല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചാല്‍ പലപ്പോഴും ചെടികള്‍ പൂര്‍ണമായി നശിച്ചുപോകും. മാത്രമല്ല അടുത്തിരിക്കുന്ന ചെടികളെ കൂടി ബാധിക്കും. അസുഖം ബാധിച്ച ചെടി ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റു ചെടികളെ അടുത്തുനിന്ന് മാറ്റിവെക്കുക.
Discussion about this post