കുറഞ്ഞ സ്ഥലത്തും വളര്‍ത്താന്‍ കഴിയുന്ന കുള്ളന്‍ ചെറിമരത്തില്‍, സാധാരണ വലിയ മരങ്ങളിലുണ്ടാകുന്ന അതേ വലിപ്പത്തിലുള്ള പഴങ്ങള്‍ തന്നെയാണുണ്ടാകുന്നത്.പലയിനങ്ങളില്‍പ്പെട്ട കുള്ളന്‍ചെറികള്‍ ലഭ്യമാണ്.
ഡ്വാര്‍ഫ് നോര്‍ത്ത് സ്റ്റാര്‍ എന്നൊരു ഇനമുണ്ട്. എട്ട് മുതല്‍ 12 അടിവരെ ഉയരത്തില്‍ വളരുന്ന ഈ ഇനം രോഗപ്രതിരോധശേഷി നല്‍കുന്നു.
രുചിയിലും വലിപ്പത്തിലും മുന്‍പന്തിയിലുള്ള ഡ്വാര്‍ഫ് ബിങ്ങ് ചെറിയ്ക്ക് നല്ല കടുംചുവപ്പ് നിറമാണ്. കാര്യമായ പരിചരണം ഇതിനാവശ്യമില്ല. 20 അടി ഉയരത്തില്‍ വളരും. പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഇനമാണിത്. കാരണം ഈ ചെടിയുടെ ചുവപ്പുനിറമുള്ള ശാഖകള്‍ പൂന്തോട്ടത്തിന് മാറ്റുകൂട്ടും. സ്വപരാഗണം നടക്കുന്ന മരമല്ലാത്തതിനാല്‍ മറ്റൊരു ചെറിമരം കൂടി സമീപത്ത് നട്ടുവളര്‍ത്തിയാലേ കായ്കളുണ്ടാകുകയുള്ളൂ.
30 വര്‍ഷത്തോളം ആയുസുള്ളതാണ് മെറ്റിയോര്‍ എന്നയിനത്തില്‍പ്പെട്ട ചെറിമരം. ഏകദേശം എട്ടുമുതല്‍ 12 അടി വരെ ഉയരത്തില്‍ വളരുന്ന ഈ ഇനം സ്വപരാഗണം നടക്കുന്നതാണ്. അല്‍പം പുളിപ്പാണ് ഇതിന്റെ പഴത്തിന്. ജ്യൂസുണ്ടാക്കാനും ജാമുകളിലും ജെല്ലികളിലും വൈന്‍ ഉണ്ടാക്കാനുമെല്ലാം ഇതിന്റെ പഴം ഉപയോഗിക്കാറുണ്ട്. വെളുത്ത പൂക്കളുണ്ടാകാറുണ്ട് ഈ ഇനത്തില്‍. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുള്ള മണ്ണുമാണ് മെറ്റിയോര്‍ ഇനം ചെറിമരത്തിന് ആവശ്യം.
മഴക്കാലത്തിന് ശേഷമോ വേനല്‍ക്കാലത്തിന് തൊട്ടുമുമ്പോ ആണ് ചെറിമരങ്ങള്‍ നടാന്‍ അനുയോജ്യം. ചട്ടികളില്‍ വളര്‍ത്തുമ്പോള്‍ ഒരു ഭാഗം മണലും ഒരു ഭാഗം പീറ്റ്മോസും ബാക്കി പെര്‍ലൈറ്റ് അഥവാ വെര്‍മിക്കുലൈറ്റുമാണ് ഉപയോഗിക്കേണ്ടത്. 10 മുതല്‍ 16 ഇഞ്ച് വ്യാസമുള്ള പാത്രങ്ങളില്‍ നടാന്‍ ശ്രദ്ധിക്കുക. പത്തടി അകലത്തിലായിരിക്കണം കുള്ളന്‍ ഇനങ്ങള്‍ വളര്‍ത്തുമ്പോള്‍ നടേണ്ടത്. നട്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പഴങ്ങളുണ്ടാകാന്‍ തുടങ്ങും. എന്നാല്‍ കുള്ളന്‍മരങ്ങളില്‍ ഒരു വര്‍ഷത്തിന് മുമ്പേ തന്നെ പഴങ്ങളുണ്ടാകും. കുള്ളന്‍ ഇനങ്ങളുടെ തൈകള്‍ പറിച്ചുമാറ്റി നട്ടശേഷം രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ത്തന്നെ പഴങ്ങള്‍ ലഭിക്കും. ചെറിപ്പഴങ്ങള്‍ പൂര്‍ണമായും പഴുത്താല്‍ മാത്രം വിളവെടുക്കുക.
Discussion about this post