പേര് പോലെ രക്തത്തിന്റെ നിറമുള്ള പൂക്കളുണ്ടാകുന്ന ചെടിയാണ് ബ്ലഡ് ലില്ലി. എന്നാല്‍ ചുവപ്പ് പൂക്കള്‍ മത്രമല്ല, വെള്ള നിറത്തിലുള്ള പൂക്കളും ഉണ്ടാകാറുണ്ട്. സൗത്ത് ആഫ്രിക്കന്‍ സ്വദേശിയാണ് ബ്ലഡ് ലില്ലി. പൂവിന് പെയിന്റ് ബ്രഷിന്റെ രൂപമുള്ളതുകൊണ്ട് പെയിന്റ് ബ്രഷ് ലില്ലി എന്നൊരു പേര് കൂടിയുണ്ട്.
കാട്ടുചെടി പോലെ തോന്നിക്കുന്ന ബ്ലഡ് ലില്ലിയുടെ പരിപാലനം എളുപ്പമാണ്. അധികം ശ്രദ്ധ നല്‍കേണ്ട ആവശ്യമില്ല. ഗാര്‍ഡനിലോ ചട്ടികളിലോ ഇത് നട്ടുപിടിപ്പിക്കാം. ചൂടുള്ള കാലാവസ്ഥയാണ് ബ്ലഡ് ലില്ലിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യം. നേരിട്ടുള്ളതോ, ഭാഗികമായതോ ആയ സൂര്യപ്രകാശത്തില്‍ ചെടി വളരും.നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. എന്നാല്‍ സ്ഥിരമായി ഈര്‍പ്പം നിലനില്‍ക്കാന്‍ ശ്രദ്ധിക്കണം.
മുട്ടയുടെ ആകൃതിയിലുള്ള ബള്‍ബുകളാണ് നട്ടുവളര്‍ത്താന്‍ ഉപയോഗിക്കുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ട് തവണ വളപ്രയോഗം നടത്താം.
Discussion about this post