സവാള വില റോക്കറ്റ് പോലെ ആണ് കുതിച്ചു ഉയർന്നത്.സാധാരണക്കാരുടെ ജീവിതം ദുസ്സഹം ആക്കുകയും ചെയ്തു . ഇനിയും വില വർധിച്ചാൽ സാധാരണകർക്കു പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാകും.പ്രതിസന്ധി വർധിച്ച സാഹചര്യത്തിൽ ആണ് സർക്കാർ ഇടപെടൽ
വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടൽ ആരംഭിച്ചു. സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതി ചെയ്തതും, ആഭ്യന്തര കമ്പോളത്തിൽ നിന്നും വാങ്ങിയതുമായ സവാള അടിയന്തരമായി വിപണിയിലെത്തിക്കാൻ നടപടി തുടങ്ങി.
നാഫെഡ് മുഖേന സംഭരിച്ച 26 ടൺ സവാള ഹോർട്ടികോർപ്പ് വിപണിയിലെത്തിക്കും. കേന്ദ്ര വ്യാപാർ ഭണ്ടാര ഏജൻസിയിൽ നിന്നും വാങ്ങിയ സവാള 50 ടൺ അഞ്ച് ദിവസത്തിനുള്ളിൽ സപ്ലൈകോ വിതരണം ചെയ്യും.
Discussion about this post