വിഷ രഹിതമായ പച്ചക്കറി നമ്മുടെ അവകാശമാണെന്ന തീരുമാനം കൈക്കൊണ്ടാല്‍ കാര്‍ഷികമേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. ‘എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്‍, വിഎഫ്പിസികെ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ‘എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം’.
വിഷരഹിതമായ പച്ചക്കറി മാത്രമേ കഴിക്കൂ എന്ന തീരുമാനം നാമോരോരുത്തരുടെയും ചിന്തയും ബോധ്യവും ആകണമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. അതിനുവേണ്ടി നടപ്പാക്കുന്ന ഓരോ പദ്ധതിയും എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവണം. മനസ്സില്‍ പദ്ധതി ഇല്ലാതെ നടപ്പാക്കുന്നതു കൊണ്ട് പ്രയോജനമുണ്ടാകില്ല. മനസ്സില്‍ ഉണ്ടായാല്‍ മാത്രമേ മണ്ണില്‍ പ്രാവര്‍ത്തികമാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post