ആയുർവേദ മെഡിസിൻ മാനുഫാക്ചർസ് ഓഫ് ഇന്ത്യ (AMMOI), നാഷണൽ മെഡിസിൻൽ പ്ലാന്റ് ബോർഡ് (NMPB) മായി ചേർന്ന് കേരള ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) സഹായത്തോടെ വർധിച്ചു വരുന്ന ഔഷധ സസ്യ ആവശ്യകതയെ കുറിച്ചുള്ള ദേശീയ സെമിനാര് ഡിസംബർ 7 തൃശൂർ പീച്ചിയിലുള്ള KFRI സെമിനാര് ഹാളിൽ വച്ച് നടന്നു .സെമിനാറിലെ പ്രധാന ലക്‌ഷ്യം എന്നത് ഇന്ടസ്ട്രിയിലെ പ്രമുഖരും ഔഷധ സസ്യ കർഷകരും തമിളിലുള്ള ഒരു ബി ടു ബീ (ബിസിനസ് ടു ബിസിനസ് ) മീറ്റും അതുവഴി സംസഥാന തലത്തിലും ദേശിയ തലത്തിലും ഉള്ള ഒരു സ്ട്രാറ്റജി ബിൽഡ് ചെയ്യാനും ആയിരിന്നു
വർധിച്ചു വരുന്ന ഔഷധ സസ്യ ആവശ്യകത കണക്കിലെടത്തു കൂടുതൽ കൃഷി ഭൂമി,പ്ലാനറ്റേഷൻ ,ഫാമുകൾ ,ഫോറെസ്റ് സ്ഥലങ്ങൾ മുതലായവ കൃഷിക്ക് ലഭ്യമാകാൻ സെമിനാര് പ്രേരണകരമായി .
മാക്സിമൈസ് പ്രൈവറ്റ് ലിമിറ്റഡ് കണക്കു പ്രകാരം ആഗോള ആയുർവേദ മാർക്കറ്റ് 2026 ഓട് കുടി 14 .9 ബില്യൺ യൂ .എസ് ഡോളർ അകും
മുന്ന് ടെക്നീക്കൽ സെഷൻ ആയിട്ടാണ് സെമിനാര് നടന്നത് .ഒന്നാമത്തെ സെഷനിൽ ആയുർവേദത്തിൽ ഔഷധ സസ്യ വർഗങ്ങളുടെ ആവശ്യകത എന്നതായിരിന്നു വിഷയം . രണ്ടാമെത്തതു അഗ്രോ-ഫോറെസ്റ്ററി സിസ്റ്റത്തിൽ ഔഷധസസ്യങ്ങൾ കൃഷി ചെയ്‌യേണ്ടതിന്റെ ആവശ്യകത.മൂന്നാമതായി മുന്നോട്ടു പോകാനുള്ള ശുപാർശകൾ ഡ്രാഫ്റ്റ് ചെയ്യുക .
സ്വാഗതം ഡോ , ഡി രാമനാഥൻ ജനറൽ സെക്രട്ടറി ,AMMOI,എം .ഡി സീതറാം ആയുർവേദ ലിമിറ്റഡ്, മുഖ്യ പ്രഭാഷണം ഡോ . ശ്യാം വിശ്വനാഥ് ഡയറക്ടർ ,KFRI ശ്രി കെ വി ഉത്തമൻ സിഇഒ ,(SMPB) കേരള ,പദ്മ മെഹന്തി
CCF ,കേരള ഫോറെസ്റ് ഡിപ്പാർട്മെന്റ് തുടങ്ങിയവർ സംസാരിച്ചു
Discussion about this post