വിദേശിയാണെങ്കിലും മലയാളിക്ക് ഏറെ പരിചിതമായ ഒന്നാണ് പിസ്ത. അനാക്കാര്‍ഡിയേസീ കുടുംബത്തില്‍പ്പെട്ട ഒരു ചെറുവൃക്ഷമാണ് പിസ്താശി മരം. ദിവസവും പിസ്ത കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. കണ്ണിന്, തലച്ചോറിന്, യുവത്വം നില്‍നിര്‍ത്താന്‍ എന്നിവയ്‌ക്കെല്ലാം പിസ്ത കഴിക്കുന്നത് നല്ലതാണ്. കൂടാതെ തടി കുറയ്ക്കാനും പിസ്ത കഴിക്കുന്നത് നല്ലതാണ്.
ഇറാനിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പിസ്ത ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ ജമ്മുവിലും കശ്മിരീലും പിസ്ത വലിയ തോതില്‍ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലും പിസ്ത കൃഷിയുണ്ട്.
പിസ്ത കൃഷിയില്‍ അറിയേണ്ട കാര്യങ്ങള്‍
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് പിസ്ത കൃഷിയ്ക്ക് അനുയോജ്യം. പൊതുവെ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അനുകൂലം.ഉയര്‍ന്ന ക്ഷാരാംശമുള്ള മണ്ണായിരിക്കണം.
ഇന്ത്യയില്‍ പിസ്ത കൃഷിയ്ക്ക് അനുയോജ്യമായ സമയം മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ്.
ബഡ്ഡിംഗിലൂടെ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാം. തൈകള്‍ നടുമ്പോള്‍ ഒരിഞ്ച് താഴ്ത്തി നടണം. ആണ്‍, പെണ്‍ ചെടികള്‍ ഒരുമിച്ചാണ് നടേണ്ടത്.
ചാണകപ്പൊടിയാണ് ജൈവവളമായി ഉപയോഗിക്കാന്‍ നല്ലത്. എന്‍പികെ മിശ്രിതം വര്‍ഷത്തില്‍ രണ്ട് തവണയായി ഇട്ടുകൊടുക്കാം.
Discussion about this post