പ്രധാനമായും ചെടികളുടെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെ ഉപയോഗിക്കുന്ന കീടനാശിനിയാണ് മണ്ണെണ്ണകുഴമ്പ് ,വളരെ ലളിതവും ചെലവ് കുറഞ്ഞ രീതിയിൽ നിർമിക്കാൻ കഴിയുന്നത് ആണ് ഇത് .പരിസര മലിനീകരണം ഇല്ലാത്ത കിടനാശിനി ആയതു കൊണ്ട്..കർഷകർക്ക് പ്രിയപ്പെട്ട ഒരു കിടനാശിനി ആണ് ഇത് .
ആവശ്യമായവ
ബാർ സോപ്പ് (അലക്കു സോപ്പ് ) – 25 ഗ്രാം
മണ്ണെണ്ണ – അര ലിറ്റർ
വെള്ളം – 1 5 മുതൽ 20 ഇരട്ടി വരെ
250 മി ലിറ്റർ വെള്ളത്തിൽ ബാർ സോപ്പ് (അലക്കു സോപ്പ് ) – 25 ഗ്രാം ചെറുതായി അരീഞ്ഞു ചുടാക്കി ലയിപ്പിക്കുക ,തണുത്ത ശേഷം അര ലിറ്റർ മണ്ണെണ്ണ നന്നായി ഇളക്കി ലായിനിയിലേക്കു കുട്ടി ചേർക്കുക .15 – 20 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചു കീടങ്ങൾക്കെതിരെ ഉപയോഗ ക്കാം
Discussion about this post