മരുഭൂമിയ്ക്ക് നടുവിലൊരു പൂന്തോട്ടം.അതാണ് ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍. പേര് അന്വര്‍ഥമാക്കുന്ന തരത്തില്‍ പൂക്കളാല്‍ അദ്ഭുതം വിരിയുന്നതാണ് ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍.
2013ലാണ് മിറാക്കിള്‍ ഗാര്‍ഡന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശൈത്യകാലത്താണ് മിറാക്കിള്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. 17 ഏക്കറില്‍ 72,000 ചതുരശ്രമീറ്ററില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ഉദ്യാനത്തില്‍ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിന് പൂക്കളാണ് കാഴ്ചയുടെ വസന്തമൊരുക്കാറുള്ളത്.
ദുബായ് മിറാക്കില്‍ ഗാര്‍ഡനിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍. അമ്പതോളം വ്യത്യസ്ത ഇനങ്ങളിലുള്ള ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ തത്തകളും മത്സ്യങ്ങളുമെല്ലാം മിറാക്കിള്‍ ഗാര്‍ഡന്റെ ശോഭ കൂട്ടുന്നു. ഓരോ വര്‍ഷവും വ്യത്യസ്തങ്ങളായ ആകര്‍ഷണങ്ങള്‍ ഇവിടെ ഒരുക്കാറുണ്ട്.
ഇവിടുത്തെ ജലസേചന സൗകര്യം നൂതന സംവിധാനങ്ങളോട് കൂടിയുള്ളതാണ്. മലിന ജലം ശുദ്ധീകരിച്ച് ഡ്രിപ്പ് ഇറിഗേഷനിലൂടെ ഗാര്‍ഡനിലെത്തിക്കുന്നു.
നെതര്‍ലാന്റ്‌സിലെ ക്യൂകന്‍ഹോഫ് ഗാര്‍ഡനാണ് വലിപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഗാര്‍ഡനെങ്കിലും പൂക്കളുടെ എണ്ണത്തില്‍ ദുബൈ മിറാക്കിള്‍ ഗാര്‍ഡനാണ് മുന്നില്‍. ക്യൂകന്‍ഹോഫില്‍ 7 മില്യണ്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുമെങ്കില്‍ ദുബൈ മിറാക്കിള്‍ ഗാര്‍ഡില്‍ 50 മില്യണ്‍ പൂക്കളാണ് വിരിയാറുള്ളത്.
ഗാര്‍ഡന്‍ പൂര്‍ണമായി കാണണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ അവിടെ ചിലവഴിക്കേണ്ടി വരും. അത്രയ്ക്കുണ്ട് കാണാന്‍.
ഗാര്‍ഡന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനായി 50,000 സ്‌ക്വയര്‍ മീറ്ററിലുള്ള സ്ഥലമാണിവിടെയുള്ളത്. 2000ത്തോളം കാറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാം.റസ്റ്റ് ഏരിയ, റീഫ്രഷ്‌മെന്റ് ഔട്ട്‌ലെറ്റുകള്‍, ബെഞ്ചുകള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Discussion about this post