ഒരു നെല്ലില്‍ നിന്ന് രണ്ട് അരിമണി. അതേ ആ അപൂര്‍വ്വയിനം നെല്ലാണ് പശ്ചിമബംഗാളില്‍ നിന്നുള്ള ജുഗല്‍ നെല്ലിനം. ജുഗലിപ്പോള്‍ കേരളത്തിലും എത്തിയിരിക്കുകയാണ.് വയനാട്ടിലെ യുവകര്‍ഷകനായ നെന്മേനി പഞ്ചായത്തിലെ സുനില്‍കുമാറാണ് ജുഗല്‍ നെല്ലിനം വയനാട്ടില്‍ ആദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ചത്.
പശ്ചിമ ബംഗാള്‍, കര്‍ണാടക,ആന്ധ്രാപ്രദേശ്, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ വിളയുന്ന വേറിട്ട നെല്ലിനങ്ങള്‍ സുനില്‍കുമാര്‍ തന്റെ വയലിലും പരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തയിനങ്ങള്‍ പരീക്ഷിക്കാന്‍ അദ്ദേഹം തന്റെ വയലിന്റെ ഒരു ഭാഗം മാറ്റിവെക്കാറുണ്ട്. അങ്ങനെ മാറ്റിവെച്ച ഭാഗത്ത് ഇത്തവണ കൃഷി ചെയ്തത് ജുഗല്‍ നെല്ലാണ്. രണ്ടും മൂന്നും അരിമണികള്‍ ഒരു നെല്‍മണിയില്‍ ഉണ്ടാകുമെങ്കിലും ജീരകത്തിന്റെ വലിപ്പമേ അരിമണിക്കുള്ളൂ.
അപൂര്‍വ്വയിനം നെല്‍കൃഷി വിജയിപ്പിച്ച സുനില്‍കുമാറിനെ തേടി ഇതിനോടകെ എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ പുരസ്‌കാരവും എത്തി.
Discussion about this post