കയർ കേരള 2019 ബഹുമാനപെട്ട ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദഘാടനം ചെയ്തു. ചടങ്ങില്‍ ധനം-കയര്‍ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസ്‌ക്ക് അധ്യക്ഷനായി. കേരള സര്‍ക്കാരിന്റെ ഇടപെടലിലൂടെ കയര്‍ ഉല്‍പാദനം ഇരട്ടിയാക്കാന്‍ സാധിച്ചുവെന്നും, ലോകത്തിന് ഏറ്റവും മികച്ച കയര്‍ നൂലും നാരുകളും സംഭാവന ചെയ്ത് മഹത്തായ വാണിജ്യ പാരമ്പര്യം കേരളം മുന്നോട്ട് കൊണ്ടു പോകുന്നതായും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അയ്യായിരം യന്ത്രവത്കൃത മില്ലുകളുള്‍പ്പടെ 100 ജിയോ ടെക്‌സ്റ്റയില്‍ ലൂമുകള്‍ സ്ഥാപിക്കാനുള്ള ബൃഹത്തായ പദ്ധതിയാണ് കേരള സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും കയര്‍ കേരളയുടെ ഭാഗമായി നൂറ് കോടിയുടെ കയര്‍ ഭൂവസ്ത്രത്തിന്റെ കരാര്‍ ഒപ്പിടും. ഇത്കൂടാതെ കയറ്റുമതിക്കാരില്‍ നിന്നും നൂറ് കോടിയുടെ കരാര്‍ ഒപ്പിടും. കേരളത്തിലെ കയര്‍ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകുമെന്ന ഉജജ്വലമായ പ്രഖ്യാപനമായിരിക്കും കയര്‍ കേരളയില്‍ എടുക്കുകയെന്നും ധനമന്ത്രി ടി.എം. തോമസ് ഐസക്ക് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയവും തദ്ദേശീയവുമായി വിപണി ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കയര്‍ കേരള പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ഗോള്‍ഡന്‍ യാര്‍ണ്‍ ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന പേര് നല്‍കി ഉത്പ്പന്നത്തെ ദേശീയ രജിസ്റ്ററിയില്‍ അംഗമാക്കും, എന്നും അന്തര്‍ദേശീയ പവലിയന്‍ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. അനവധി വെല്ലുവിളികളാണ് കയര്‍ മേഖല ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത് ആഭ്യന്തര പവലിയന്‍ തുറന്നുകൊടുത്ത ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വ്യവസായത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ആഭ്യന്തര വിദേശ കമ്പോളങ്ങളില്‍ ഇറങ്ങിച്ചെല്ലാന്‍ കയര്‍ വ്യവസായത്തിന്റെ ആധുനികവത്ക്കരണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ അഡ്വ. യു. പ്രതിഭാ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. വേണുഗോപാല്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണണ്‍ എന്നിവര്‍ പ്രസംഗിച്ചു. കയര്‍ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ ഐഎഎസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍ സ്വാഗതവും കയര്‍ വികസന വകുപ്പ് ഡയറക്റ്റര്‍ എന്‍. പത്മകുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post