ഇലച്ചെടികള്‍ ഇന്ന് ട്രന്‍ഡാണ്. പ്രത്യേകിച്ച് അകത്തളങ്ങള്‍ക്ക് ഭംഗി കൂട്ടാന്‍ ഇലച്ചെടികളാണ് മുന്നില്‍. അക്കൂട്ടത്തിലെ ശ്രദ്ധമായ ചെടിയാണ് അഗ്ലോണിമ.
അഗ്ലോണിമയെ മറ്റു ഇലച്ചെടികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് ഇതിന്റെ ഇലകളുടെ നിറമാണ്. പച്ചനിറത്തില്‍ മാത്രമല്ല, ചുവപ്പടക്കമുള്ള മറ്റു ചില നിറങ്ങളിലും അഗ്ലോണി ലഭ്യമാണ്. പ്രത്യേക ഭംഗിയാണ് ഇതിന്റെ ഇലകള്‍ക്ക്. കഴിയുന്നതും സൂര്യപ്രകാശം കൂടുതലായി ലഭിക്കുന്നിടത്ത് വെക്കുക. ഇലകളുടെ ഭംഗി കൂട്ടാന്‍ സൂര്യപ്രകാശം ആവശ്യമാണ്.
ചെടികളെ ഇഷ്ടപ്പെടുന്ന, എന്നാല്‍ പലിപാലനത്തിനായി അധികം സമയമെടുക്കാന്‍ കഴിയാത്തവര്‍ക്ക് അഗ്ലോണിമ ഒരു ഓപ്ഷനാണ്. കാരണം ഇതിന് കൂടുതല്‍ പരിചരണമോ നനയോ ആവശ്യമില്ല. മാത്രമല്ല വളമില്ലെങ്കിലും അഗ്ലോണി വളര്‍ന്നോളും. എങ്കിലും ചാണകപ്പൊടിയോ പിണ്ണാക്ക് വളമോ ഒക്കെ ഇട്ടുകൊടുത്താല്‍ ഒന്നുകൂടി ഊര്‍ജത്തോടെ നില്‍ക്കും. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ചെടി റീപോട്ട് ചെയ്യുന്ന സമയത്ത് വളം നല്‍കിയാലും മതി. വാടിയ ഇലകള്‍ മുറിച്ചുമാറ്റാന്‍ ശ്രദ്ധിക്കണം.പുതിയ തൈകള്‍മാറ്റി നടുന്നതും നല്ലതാണ്.
ഒട്ടുമിക്ക നഴ്സറികളിലും അഗ്ലോണിമ ലഭ്യമാണ്. പ്രത്യേകിച്ച് ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൂടുതലായി ലഭ്യമാകുന്ന നഴ്സറികളില്‍.
Discussion about this post