അതിമനോഹരമായ ട്യൂലിപ് വസന്തം കാണാം ഇപ്പോള്‍ ശ്രീനഗറിലെത്തിയാല്‍. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് പൂന്തോട്ടമായ ശ്രീ നഗറിലെ ഇന്ദിര ഗാന്ധി മെമ്മൊറിയല്‍ ട്യൂലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്.
ദാല്‍ തടാകക്കരയിലെ സബര്‍വന്‍ താഴ്വരയിലാണ് ഈ വസന്തോല്‍സവം കാണാന്‍ അവസരമുള്ളത്. 1.25 മില്യണ്‍ ചെടികള്‍ ആണ് ഇവിടടെ ഉള്ളത്. അതില്‍ ഇത്തവണ നട്ടുപിടിപ്പിച്ച 48 ഇനം വത്യസ്തമായ ഇനം ട്യൂലിപ് പുഷ്പങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കും. ട്യൂലിപിന് പുറമെ ഡാഫഡിലും റോസും ഉള്‍പ്പെടെയുള്ള പൂക്കളെല്ലാം 80 ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്നു.
സംഘര്‍ഷ സാധ്യത തുടരുന്ന കാശ്മീരിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ ്‌ലക്ഷ്യം. വസന്തക്കാലത്ത് മാത്രം പൂക്കുന്ന ട്യൂലിപ് പുഷ്പങ്ങള്‍ക്ക് രണ്ടാഴ്ചക്കാലം മാത്രമാണ് ആയുസുള്ളത്.
2007ല്‍ അന്നത്തെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് മുന്‍കൈയെടുത്താണ് പൂന്തോട്ടം തുറന്നത്. ഏറെ വിനോദസഞ്ചാരികളെത്തുന്ന ഇവിടം കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരികളില്ലാതെ കടന്നുപോയി. പോയ വര്‍ഷത്തിലെ നഷ്ടം ഈ വര്‍ഷം പൊന്‍വസന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
Discussion about this post