ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറി ഏതാണെന്ന് അറിയോ? ഹോപ് ഷൂട്ട്സ് എന്നാണ് അതിന്റെ പേര്. വിദേശരാജ്യങ്ങളില്‍ കൃഷി ചെയ്തിരുന്ന ഔഷധ സസ്യമായ ഹോപ് ഷൂട്ട്സ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. ഹോപ് ഷൂട്ടിസിപ്പോള്‍ വിദേശത്ത് മാത്രമല്ല, ഇങ്ങ് ഇന്ത്യയിലുമെത്തിയിട്ടുണ്ട്. ബിഹാറിലാണ് ഇത് വിളയിച്ചിരിക്കുന്നത്.
ബിഹാറിലെ അംറേഷ് സിംഗ് എന്ന കര്‍ഷകനാണ് ഹോപ് ഷൂട്ട്സ് കൃഷി ചെയ്തിരിക്കുന്നത്. ഇനി ഇതിന്റെ വിലയെത്രയാണെന്ന് അറിയണ്ടേ? കേട്ടാല്‍ ഞെട്ടും. കിലോയ്ക്ക് ഒരു ലക്ഷം രൂപ.
വടക്കേ അമേരിക്ക, യൂറോപ് എന്നിവിടങ്ങളിലാണ് ഹോപ് ഷൂട്ട്സ് കൃഷി ചെയ്തിരുന്നത്. ഈ വെല്ലുവിളിയാണ് അംറേഷ് ഏറ്റെടുത്ത് വിജയിച്ചിരിക്കുന്നത്. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലെ കറംനിഥ് ഗ്രാമത്തിലാണ് ഇദ്ദേഹം ഈ വിലയേറിയ കൃഷി ചെയ്യുന്നത്. 3600 ചതുരശ്ര അടി സ്ഥലത്തായിരുന്നു കൃഷി. വരാണസിയിലെ ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് തൈകള്‍ വാങ്ങിയത്. പ്രത്യേക ഓര്‍ഡര്‍ മാത്രമായാണ് ഇന്ത്യന്‍ വിപണിയില്‍ ഇവയെത്താറുള്ളത്.
ഔഷധ ആവശ്യങ്ങള്‍ക്ക് പുറമെ ഹോപ് ഷൂട്ടിസിന്റെ പഴം, പുഷ്പം, തണ്ട് അടക്കം എല്ലാ ഭാഗങ്ങളും വിവിധ തരത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ടി ബിക്ക് മികച്ച പ്രതിരോധം നല്‍കും. മേനിയഴകിനും ഉത്കണ്ഠ, വിഷാദരോഗം എന്നിവ മാറാനും നല്ലതാണ്. പാനീയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ബിയര്‍ നിര്‍മ്മാണത്തിനുമെല്ലാം ഇത് ഉപയോഗിക്കുന്നു.
Discussion about this post