വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യത്തെയും ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഓരോ വന ദിനവും ആചരിക്കുന്നത് .ശുദ്ധ വായു ,ശുദ്ധ ജലം ,കാലാവസ്ഥ നിയന്ത്രണം ,വന വിഭവങ്ങൾ ,മഴ എല്ലാ നിയന്ത്രിച്ചു ഭൂമിയിൽ മനുഷ ജീവന്റെ നില നില്പിന് സഹായിക്കുന്ന വനങ്ങൾ സംരഷിക്കാൻ നാം മുന്നോട്ടു വരണം .കാലാവസ്ഥാ മാറ്റത്തിന്റെ ഒരു കാരണം ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന വനസമ്പത്താണ്. ഇത് പെട്ടന്ന് സംഭവിച്ചതല്ല, കാലങ്ങളായുള്ള വനനശീകരണവും വന ചൂഷണവും വരുത്തിവെച്ചതാണ്.വനം നശിക്കുന്നത് ഒരു ആവാസവ്യവസ്ഥയുടെ തകർച്ചക്കാണ് കാരണമാകുന്നത്.അതുകൊണ്ട് തന്നെ ഈ ദിനത്തിന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിയുകയും പുതിയ തലമുറയ്ക്ക് വനവും ,അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യത്തെയും കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യണം
Discussion about this post