ഒരു ഔഷധവൃക്ഷമാണ് വഴന. എടന എന്നും ഈ സുഗന്ധവൃക്ഷം അറിയപ്പെടുന്നു. വെള്ളക്കൊടല, കുപ്പമരം, വയന, ശാന്തമരം, ഇലമംഗലം എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ പേരുകളുണ്ട് വഴനയ്ക്ക്. സവിശേഷമായ ഇവയുടെ ഇലകള്‍ക്ക് നല്ല സുഗന്ധമാണ്. കറുവയുടെ ബന്ധുവാണ് ഇത്. പാചകത്തിന വഴനയില ഉപയോഗിക്കാറുണ്ട്. അത്തറിനും വഴന ഉപയോഗിച്ചുവരുന്നു.
15 മീറ്റര്‍ വരെ ഉയരം വെക്കുന്ന വഴനയുടെ ഇലകള്‍ക്ക് കട്ടിയും കനവുമുണ്ട്. പുരാതന റോമാക്കാര്‍ക്ക് ‘മാലബത്രം’ എന്ന പേരില്‍ വഴന പരിചിതമായിരുന്നു. ഉത്തരേന്ത്യയില്‍ സുപരിചിതമാണ് വഴന. മുഗളര്‍ തയാറാക്കുന്ന ബിരിയാണി, കുറുമ എന്നിവയില്‍ വഴന നിര്‍ബന്ധമാണ്. ഗരം മസാലയിലും വഴനയില ഉണ്ട്. നേപ്പാള്‍, ജനക്പൂര്‍, ബര്‍മ്മ തുടങ്ങിയ സ്ഥലങ്ങളിലും വഴനയില ഉപയോഗിച്ചുവരുന്നു.
Discussion about this post