സംസ്ഥാനത്ത് 5 പുതിയ സസ്യരോഗ ക്ലിനിക്കുകള്‍ തുറന്നു. തിരുവനന്തപുരം, വെളളനാട്, ഇടുക്കി സേനാപതി, തൃശൂര്‍ അന്നമട, പോര്‍ക്കളം, വയനാട് തൊണ്ടര്‍നാട് എന്നിവിടങ്ങളിലെ
കൃഷിഭവനുകളോട് അനുബന്ധിച്ചാണ് പ്രവര്‍ത്തനം. പദ്ധതിയുടെ ഭാഗമായി പെസ്റ്റ് സ്‌കൗട്ടുകള്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം കീട, രോഗബാധ സംബന്ധിച്ച മുന്നറിയിപ്പുകളും ശാസ്ത്രീയ നിയന്ത്രണ മാര്‍ഗങ്ങളും കര്‍ഷകര്‍ക്കു നല്‍കുന്നു. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനവും കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നു. കീടരോഗനിര്‍ണയത്തിനുളള ഉപകരണങ്ങള്‍, ശത്രു, മിത്ര കീടങ്ങളെ തിരിച്ചറിയാനുളള മാതൃകകള്‍, കാര്‍ഷിക ലൈബ്രറി, മണ്ണിന്റെ അമ്ലത്വപരിശോധനയും സന്തുലിത വളപ്രയോഗവും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
Discussion about this post