പാടങ്ങളിലും കായലുകളിലും തുടങ്ങി ധാരാളം വെള്ളമുള്ള സ്ഥലങ്ങളില്‍ സുലഭമായി കാണുന്ന സസ്യമാണ് കൈത. പൂക്കൈത എന്നും തഴ എന്നും ഇത് അറിയപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും ഇവ കണ്ടുവരുന്നു. കേരളത്തില്‍ താഴമ്പൂ എന്നും ചിലയിടങ്ങളില്‍ കൈനാറിപ്പൂവ് എന്നും ഇതിന് പേരുണ്ട്. കടലിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ഇടുക്കി ജില്ലയിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലും കൈത കണ്ടുവരുന്നു.
വളരുന്ന സുഗന്ധമുള്ള പൂക്കളാണ് ഇതിനുള്ളത്. കൂടാതെ മുള്ളുകളോടുകൂടിയ ഇലകളാണ് കൈതയ്ക്കുള്ളത്. കൈതയുടെ ഇലകളുണക്കിയാണ് പായ നെയ്യുന്നത്. കൈതയുടെ ഓലകൊണ്ട് പായ ഉണ്ടാക്കുക പണ്ട് കേരളത്തിലെ സ്ത്രീകളുടെ തൊഴിലിന്റെ ഭാഗമായിരുന്നു. കൈതോല വെട്ടിയെടുത്ത് മുള്ളു കളഞ്ഞ് ഉണക്കിയെടുത്ത ഓലകൊണ്ടാണ് പായ ഉണ്ടാക്കാറുള്ളത്. ഇവ വളരെക്കാലം ഈടുനില്‍ക്കുന്നവയുമാണ്. കൊട്ട, കയര്‍ തുടങ്ങിയവയ്ക്കും ഇവ ഉപയോഗിക്കുന്നു. വെള്ളപൂശാനുള്ള ബ്രഷുണ്ടാക്കാന്‍ കൈതയുടെ വേരുപയോഗിക്കാറുണ്ട്.
12 വര്‍ഷത്തിലൊരിക്കലേ കൈത പൂക്കാറുള്ളു. വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന പെട്ടികളില്‍ പണ്ട് സുഗന്ധവസ്തുവായി കൈതപൂ ഉപയോഗിച്ചിരുന്നു. പെട്ടികളില്‍ ഇതിന്റെ ഗന്ധം ദീര്‍ഘകാലം നിലനില്‍ക്കും. ലോകത്താകമാനം 750 ല്‍ ഏറെ ഇനങ്ങള്‍ ഉളളതില്‍ ചിലതിന്റെ കായ് പാകം ചെയ്ത് ഉപയോഗിക്കാമെന്നും കേള്‍ക്കുന്നു. തണ്ട് മുറിച്ചു നട്ട് പുതിയ ചെടി വളര്‍ത്താം.
Discussion about this post