വരള്‍ച്ച, ചൂട് കൂടുതലുള്ള കാലാവസ്ഥ ഇവയൊക്കെ ചെറുത് നില്‍ക്കാന്‍ കെല്‍പ്പുള്ള പയര്‍വര്‍ഗ്ഗ വിളയാണ് കൊത്തമര . സയമോപ്‌സിസ് ട്രെട്ര ഗോണോ ലോബസ് (Cyamopsis tetragonolobus) എന്നാണ് കൊത്തമരയുടെ ശാസ്ത്രനാമം. കൊത്തമരയുടെ ഇളംപ്രായത്തിലുള്ള കായ്കള്‍ പച്ചക്കറിക്കായി ഉപയോഗിക്കാവുന്നതാണ്. വിറ്റാമിന്‍ എ, ഇരുമ്പ് , വിറ്റാമിന്‍ സി ഇവ കൊത്തമാരയില്‍ അടങ്ങിയിരിക്കുന്നു.
ജൂണ്‍, ജൂലൈ, ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ് നടീല്‍കാലം. 45 സെന്റിമീറ്റര്‍ വിസ്തൃതിയില്‍ ചാലുകള്‍ കീറി കൃഷി ചെയ്യാം.
വളപ്രയോഗം
ചാണകം ഹെക്ടറിന് 25 ടണ്‍ എന്ന തോതിലും അസോസിപൈറലം, ഫോസ്‌ഫോബാക്ടീരിയ എന്നിവ ഒരു ഹെക്ടറിന് 2കി.ഗ്രാം എന്ന തോതില്‍ലും, യൂറിയ 54.3 കിലോഗ്രാം ( വിത്തു പാകി 30 ദിവസത്തിനു ശേഷം) \ ഹെക്ടറിന്
രാജ്ഫോസ് 312.5 കിലോഗ്രാം \ ഹെക്ടറിന് പൊട്ടാഷ് 41.7 കിലോ \ ഹെക്ടറിന് എന്നിവ ചുവട്ടില്‍ ഇട്ടുകൊടുക്കുക
Discussion about this post