സംസ്ഥാനത്തെ നൂറ് കാർഷിക മൂല്യവർദ്ധിത സംരംഭങ്ങളെ കൂടി 2021ൽ ശാക്തീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സംരംഭക പ്രോത്സാഹന പദ്ധതിയുടെ സബ്സിഡി വിതരണോദ്ഘാടന ചടങ്ങിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. കാർഷിക രംഗത്തെ ഉത്പാദനത്തിനൊപ്പം തന്നെ കാർഷിക മൂല്യവർദ്ധിത ഉത്പാദന രംഗത്തും വളർച്ചയുണ്ടാകണം. പ്രാഥമിക ഉത്പാദകരായ കർഷകർ സംരംഭകരുമാകുമ്പോഴെ സുസ്ഥിര കാർഷിക വികസനം സാധ്യമാകൂ അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെതായ തനത് കാർഷിക ഉത്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് അന്താരാഷ്ട്ര തലത്തിൽ വിപണനം നടത്തുന്നതിനായാണ് സർക്കാരിന്റെ ശ്രമം. വൈഗ പദ്ധതിയിലൂടെ പുതുതലമുറയെ കാർഷിക സംരംഭ രംഗത്തേക്ക് ആകർഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post