കേരളത്തില്‍ എവിടെയും എക്കാലത്തും കൃഷി ചെയ്യാവുന്ന ഒരു ഇലക്കറി വിളയാണ് ചീര.എന്നാല്‍ നല്ല മഴക്കാലത്ത് ചുവന്ന ചീര വിതയ്ക്കുന്നതും നടുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
വിത്തുകള്‍ ,അല്ലെങ്കില്‍ ഒരു മാസം പ്രായമുള്ള തൈകളാണ് നടീല്‍വസ്തുക്കള്‍. നിലം ഉഴുതു നിരപ്പാക്കിയ ശേഷം 30-35 സെ.മീ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക.ഈ ചാലുകള്‍ 20മുതല്‍ 30ദിവസം പ്രായമായ തൈകള്‍ 20 സെ.മീ അകലത്തില്‍ നടാം. മണ്ണില്‍ ഈര്‍പ്പാംശം ഇല്ലെങ്കില്‍ ആവശ്യത്തിന് നനച്ചുകൊടുക്കുക. പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍, വൈക്കോല്‍, തുടങ്ങിയവ ഉപയോഗിച്ച് പുതയിടുക. വേനല്‍ കാലത്ത് 2-3 ദിവസം ഇടവിട്ട് നനയ്ക്കുക. മഴക്കാലത്ത് മണ്ണുകൂട്ടികൊടുക്കലും നടത്തുക.
ഹെക്ട്ടറിനു ടണ്‍ ചാണകവും കിലോ ഗ്രാം യൂറിയ,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ അടിവളമായി നല്‍കണം. മേല്‍ വളമായി കി.ഗ്രാം.യൂറിയ തവണകളായി നല്‍കാം. ഓരോ വിളവെടുപ്പിനു ശേഷവും ഒരു ശതമാനം യൂറിയ ലായനി തളിക്കുന്നത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടും.നട്ട് 3-4 ആഴ്ച്ചയായാല്‍ ആദ്യവിളവെടുപ്പ് നടത്താം.
Discussion about this post