വനമേഖലകളിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് മൂട്ടി. ഇടത്തരം ഉയരത്തിൽ ശാഖകളോടെയാണ് ഇവയുടെ വളർച്ച .തായ്ത്തടിയിലണ് ഇവയുടെ കായ്കൾ ഉണ്ടാവുക. മൂട്ടിപ്പുളി, മൂട്ടി തൂറി തുടങ്ങിയ പല പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. മഞ്ഞുകാലമാകുന്നതോടെ മൂടി മരത്തിൻ്റെ തായ്ത്തടിയും ശിഖരങ്ങളും നിറയെ കുലകളായി ഇളം ചുവപ്പ് പൂക്കൾ കൊണ്ട് നിറയും. ആൺ, പെൺ മരങ്ങൾ മൂട്ടിയിൽ കാണാറുണ്ട്. പെൺ മരത്തിലെ കായ്കൾ ഉണ്ടാകാറുള്ളു. ഓഗസ്റ്റ് മാസത്തോടെ ഇവയുടെ കായ്കൾ പഴുത്തു തുടങ്ങും. ചെറുനെല്ലിക്ക വലിപ്പമുള്ള പഴങ്ങളുടെ കൂട്ടം ഇക്കാലത്ത് മുട്ടി മരത്തെ മനോഹരമാക്കുന്നു .മധുരവും നേരിയ പുളിയുമാണ് പഴക്കാമ്പിൻ്റെ രുചി. ഇവയുടെ പുറം തോട് അച്ചാറിടാനും ഉപയോഗിക്കാം
മൂട്ടി പഴത്തിൻ്റെ വിത്തു മുളപ്പിച്ചോ, ബഡ് ചെയ്ത് എടുത്തോ തയ്യാറാക്കിയ തൈകൾ വളർത്താം. വെള്ളെക്കെട്ടില്ലാത്ത വളക്കൂറുള്ള സ്ഥലമാണ് നടാൻ അനുയോജ്യം. സൂര്യപ്രകാശമുള്ള സ്ഥലത്ത് ചെറുകുഴിയെടുത്ത് ജൈവ വളം ചേർത്ത് നട്ടു പരിപാലിച്ചാർ മൂട്ടി മൂന്നു നാലു വർഷം കൊണ്ട് കായ്ഫലം തന്നു തുടങ്ങും. നല്ലൊരു തണൽ വൃക്ഷമായും, അലങ്കാര മരമായും മൂട്ടി വളർത്താം.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232.
Discussion about this post