തുളസിയുടെ കുടുംബത്തിൽപെട്ട സസ്യമാണ് പച്ചോളി. ഔഷധസസ്യമായും സുഗന്ധവിള യായും പച്ചോളി ഉപയോഗിക്കുന്നുണ്ട്. പച്ചോളിയുടെ ഉണങ്ങിയ ഇലയിൽ നിന്നും വാറ്റിയെടുക്കുന്ന തൈലം ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് സുഗന്ധം നൽകാനായി ഉപയോഗിക്കുന്നു. സൗന്ദര്യവർധക വസ്തുക്കളിലും സുഗന്ധദ്രവ്യം നിർമ്മിക്കുന്നതിനും റൂം ഫ്രശ്നറുകൾ ഉൽപ്പാദിപ്പിക്കുന്നതിനും പച്ചോളി തൈലം ഉപയോഗിക്കുന്നുണ്ട്. ചന്ദന തൈലവും പച്ചോളി തൈലവും ചേർന്ന മിശ്രിതം ലോകോത്തര നിലവാരമുള്ള അത്തറുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നു.
ജലദോഷം, തലവേദന എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ പ്രധാന ചേരുവകളിൽ ഒന്നാണ് പച്ചോളി. നല്ല മഴ ലഭിക്കുന്ന ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഈ സസ്യം നന്നായി വളരും.
Discussion about this post