ക്ഷീരവികസന വകുപ്പിന്റെ 2019-20 വര്‍ഷത്തെ പദ്ധതി പ്രകാരം
തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ ഗ്രാമ പഞ്ചായത്തിനെ ക്ഷീര ഗാമം
പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടു്. കറവപ്പശു, കാലിത്തൊഴുത്ത്
നിര്‍മ്മാണം, ആവശ്യാധിഷ്ഠിത ധനസഹായം തുടങ്ങി വിവിധ
ഘടകങ്ങളിലായി 50 ലക്ഷം രൂപയുടെ ക്ഷീരവികസന പദ്ധതികളാണ്
നടപ്പിലാക്കുന്നത്. ആവശ്യമുളള വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍
പഞ്ചായത്തിലെ കാരോട്, വിളപ്പില്‍, മൈലാടി ക്ഷീര സംഘത്തിലോ
മലയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന
ഓഫീസിലോ, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലോ നിശ്ചിത മാതൃകയിലുളള
അപേക്ഷകള്‍ ഈ മാസം 22 -ാം തീയതി 5 മണിക്കുളളില്‍
സമര്‍പ്പിക്കേതാണ്. അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക്, കരം
തീര്‍ത്തരസീത്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും
ഉള്‍പ്പെടുത്തേതാണെന്ന് ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം ജില്ലാ
ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Discussion about this post