മുല്ലപ്പൂവിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. മണവും ഭംഗിയുമുള്ള മുല്ലയെ എന്നും പ്രിയപ്പെട്ടതാക്കുന്നു. വിവാഹം പോലുള്ള ആഘോഷങ്ങളിലെല്ലാം മുല്ല ഒഴിച്ചുകൂടാനാവാത്ത ഘകമാണ്. അതുകൊണ്ട് മുല്ലയ്ക്ക് എന്നും ആവശ്യക്കാരുമുണ്ട്.
വളര്‍ത്താന്‍ എളുപ്പമാണെങ്കിലും കീടങ്ങളുടെ ശല്യം മുല്ലയുടെ വളര്‍ച്ചയെ പലപ്പോഴും ബാധിക്കാറുണ്ട്. മുല്ലയെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് മൊട്ടുതുരപ്പനും തണ്ടുതുരപ്പന്‍ പുഴുവും. മുല്ലയുടെ മൊട്ടുകള്‍ വിടരാതെ വരികയും, മൊട്ടില്‍ ദ്വാരങ്ങള്‍ രൂപപ്പെടുകയും ചെയുന്നതാണ് മൊട്ടുതുരപ്പന്‍ കീടത്തിന്റെ ആക്രമണത്തിന്റെ ലക്ഷണങ്ങള്‍. മൊട്ടുതുരപ്പന്റെ ഉപദ്രവം കാണുന്നപക്ഷം മാലത്തിയോണ്‍ 2 മി.ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കണം.
ഇളം തണ്ട് വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നതാണ് തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണത്തിന്റെ ലക്ഷണങ്ങള്‍. ആക്രമണ വിധേയമായ ഭാഗങ്ങള്‍ ശേഖരിച്ചു നശിപ്പിക്കുകയാണ് ഒരു നിയന്ത്രണമാര്‍ഗം. ആക്രമാണാരംഭത്തില്‍ 5 ശതമാനം വീര്യത്തില്‍ വേപ്പിന്‍ കുരു സത്ത് തളിക്കാവുന്നതാണ്. ആക്രമണം രൂക്ഷമാകുകയാണെങ്കില്‍ ക്വിനാല്‌ഫോസ് (എക്കാലക്‌സ്) 25 EC ,2 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ തളിച്ചകൊടുത്താല്‍ മതി.
Discussion about this post