മാംസ്യത്തിന്റെ കലവറയും പ്രമേഹം പ്രതിരോധിക്കാനുള്ള ശേഷിയുള്ളതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ഔഷധമാണ് എള്ള്. ദഹനപ്രക്രിയ സുഗമമാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ആല്‍ക്കഹോളിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കാനും എള്ള് നല്ലതാണ്.
വളരെ കൂടിയ ചൂടും അമിതമായ തണുപ്പും എള്ള് കൃഷിക്ക് അനുയോജ്യമല്ല. സെര്‍ക്കോസ്‌പോറ ഇലപ്പുള്ളി രോഗവും ഫില്ലോഡിയുമാണ് എള്ള് കൃഷിയെ ബാധിക്കുന്ന രോഗങ്ങള്‍. ഇലകളില്‍ 3 മില്ലി മീറ്റര്‍ വ്യാസത്തില്‍ ചാര നിറത്തില്‍ ഇരുണ്ട അരികുകളോട് കൂടി ചെറിയ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് സര്‍ക്കോസ്‌പോറ ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണം. രോഗം മൂര്‍ച്ചിക്കുമ്പോള്‍ ഇലകള്‍ പൊഴിയുന്നു. രോഗം ഇലതണ്ടുകളിലേക്കും, തണ്ടിലേക്കും കായകളിലേക്കും വ്യാപിക്കുകയും ചെയ്യും. ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുകയാണ് നിയന്ത്രണമാര്‍ഗം.
ഫില്ലോഡിയ രോഗം ബാധിച്ച ചെടികളില്‍ വികലമായ പൂക്കള്‍ ഉണ്ടാകും. ചില പൂക്കള്‍ വീതി കുറഞ്ഞ് ഇലകള്‍ പോലെ രൂപാന്തരപ്പടുന്നു. രോഗം രൂക്ഷമാകുന്നതോടെ ഇലകള്‍ ചെറുതാവുകയും മുട്ടുകള്‍ തമ്മിലുള്ള അകലം കുറയുകയും ചെയ്യുന്നു. ഇത്തരം ചെടികളില്‍ വിളവ് വളരെ കുറവായിരിക്കും. ഫില്ലോഡി രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം. രോഗബാധിതമായ ചെടികളില്‍ നിന്ന് വിത്തെടുക്കാനും പാടില്ല. രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കുക.
Discussion about this post