കോട്ടയം ജില്ലയിലെ ഗ്രാമങ്ങളിൽ പണ്ടു കാലങ്ങളിൽ വളർത്തിയിരുന്ന നാടൻ പയറിനമാണ് നാരില്ലാപയർ .രുചിയേറിയ ഈ പയറിനം ആറു മാസത്തോളം തുടർച്ചയായി വിളവു തരുന്നവയാണ്.
വിരിയുമ്പോൾ പപച്ച നിറത്തിലും വിളയുമ്പോൾ ചുമപ്പു നിറത്തിലുമാണ് ഇവയിലെ പയറുകൾ കാണുന്നത് .എത്ര വിളഞ്ഞാലും പയറിൽ നാരുകാണാറുമില്ല. സൂര്യപ്രകാശം കിട്ടുന്ന ജൈവാംശമുള്ള മണ്ണ് പയർ കൃഷിക്ക് അനുയോജ്യമാണ്. തടമെടുത്ത് ഉണങ്ങിപൊടിഞ്ഞ കാലി വളം ചേർത്ത് ഒരുക്കിയ മണ്ണിൽ വിത്തു കുത്തിയിട്ട് നനച്ചു കൊടുക്കണം.
പെട്ടെന്നു തന്നെ പയർ മുളച്ച് പടർന്നു തുടങ്ങും.ചെറിയ പന്തൽ നിർമ്മിച്ച് നൽകണം. പന്തലിൽ പടർന്ന് രണ്ടു മാസത്തിനുള്ളിൽ പൂവിട്ട് ഇവ വിളവു നൽകി തുടങ്ങും. രോഗ- കീടങ്ങളോട് സ്വയം പ്രധിരോധ ശേഷിയുള്ളതിനാൽ പരിചരണവും കുറച്ചു മതി. വീട്ടുവളപ്പുകളിലും ഗ്രോബാഗുകളിലുമെല്ലാം നാരില്ലാ പയർ വളർത്തിയാൽ അടുക്കളയിലേയ്ക്കുള്ള പയർ അടുത്തുണ്ടാകും.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ :9495234232.
Discussion about this post