നമ്മുടെ നാട്ടിലെ നെടിയ പ്ലാവുകളും ചക്കകൾ ശാഖകൾക്കു മുകളിൽ വിളയുന്ന പഴയ കാലത്തിൽ നിന്ന് വലിയ ചട്ടികളിലും കൂടകളിലും ചക്ക വിരിയുന്ന കുള്ളൻ പ്ലാവുകളിലേയ്ക്ക് എത്തിയിരിക്കുന്നു .തായ്ലൻ്റിൽ നിന്നും വിയറ്റ്നാമിൽ നിന്നുമൊക്കെ കേരളത്തിലെത്തിയ ഇവയ്ക്ക് നാട്ടിൽ ചക്ക സുലഭമാകുന്നതിനു മുമ്പുതന്നെ ചക്കകൾ വിളവു നൽകാൻ കഴിവുണ്ട്. കുള്ളൻ പ്ലാവുകൾ രണ്ടു വർഷത്തിനുള്ളിൽ കായിച്ചു തുടങ്ങും കൂടുതൽ ശാഖകളാൽ സമ്പന്നമായ ഇവയിൽ നിന്ന് ചക്കകൾ നിലത്തു നിന്നു തന്നെ ശേഖരിക്കാം. പഴത്തിനും ,പുഴുക്കു വെയ്ക്കാനും രുചികരമാണ് ഇവയുടെ ചുളകൾ. സ്ഥല പരിമിതിയുള്ളവർക്ക് വളർത്താൻ അനുയോജ്യമാണിത്. വാടകയ്ക്കു താമസിക്കുന്നവർക്ക് വീടുമാറുമ്പോൾ ചെടിച്ചട്ടിയിൽ വളർത്തുന്ന ഈ കുള്ളനെ ഒപ്പം കൂട്ടാം.
വെയിൽ ലഭിക്കുന്ന സ്ഥലമാണ് ഇവ വളർത്താൻ അനുയോജ്യം. ചുവട്ടിൽ അധിക വെള്ളക്കെട്ട് ഒഴിവാക്കണം. മിതമായി ജൈവവളങ്ങൾ നൽകണം. തോട്ടത്തിൽ കുള്ളൻ പ്ലാവുകൾ വളർത്തുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലം തെരഞ്ഞെടുത്ത് രണ്ടടി തായ്ച്ചയുള്ള കുഴിയെടുത്ത് ഉണങ്ങിപ്പൊടിഞ്ഞ കാലി വളം ചേർത്ത് നടണം. മഴക്കാലത്ത് തടിയിൽ ചീക്കൽ രോഗങ്ങൾ കണ്ടാൽ കുമിൾ നാശിനി ഉപയോഗിച്ച് നിയന്ത്രിക്കണം.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232.
Discussion about this post