ക്രമമായ പരിചരണവും ശാസ്ത്രീയ വളപ്രയോഗവും നല്‍കുമ്പോള്‍ സ്ഥിരമായി നല്ല വിളവ് ലഭിക്കുന്ന ഫലവൃക്ഷമാണ് സീതപ്പഴം. ഇന്ത്യയില്‍ ഉഷ്ണമേഖല പ്രദേശങ്ങളില്‍ സീതപ്പഴം വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. സീതപ്പഴത്തില്‍ 50-ല്‍ പരം ഇനങ്ങള്‍ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് മാമോത്ത്, ബാലാനഗര്‍, റെഡ് കസ്റ്റാഡ് ആപ്പിള്‍, ബാര്‍ബഡോസ്, വാഷിങ്ടണ്‍, കുറ്റാലം എന്നിവയാണ്. ാധാരണ 8-10 വര്‍ഷം പ്രായമായ ഒരു മരത്തില്‍ നിന്ന് നൂറിന് മേല്‍ ഫലം ലഭിക്കും.മറ്റു ഫലവൃക്ഷങ്ങളെ അപേക്ഷിച്ച് സീതപ്പഴം കായ്ക്കുന്നതിനെടുക്കുന്ന സമയം താരതമ്യേന കുറവാണെന്നു പറയാം.
5 മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെറിയ വൃക്ഷത്തിന് വര്‍ഷംതോറും ഇല കൊഴിയുന്ന ശീലമുണ്ട്. ഡിസംബര്‍- ജനുവരി മാസങ്ങളില്‍ ഇല കൊഴിയുകയും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പുതിയ തളിരും പുഷ്പങ്ങളും ഒന്നിച്ച് വരുകയും ചെയ്യുന്നു. 4-5 മാസംകൊണ്ട് മൂപ്പെത്തി പഴുത്തു തുടങ്ങുന്ന പഴങ്ങളില്‍ കറുത്ത നിറത്തിലുള്ള വിത്തുകളും കാണപ്പെടുന്നു. ഇവയ്ക്ക് ചുറ്റും കാണുന്ന വെളുത്ത പള്‍പ്പാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്.
കാലവര്‍ഷാരംഭം നടീലിനായി തെരഞ്ഞെടുക്കാം. വിത്തു പാകി മുളപ്പിച്ച തൈകള്‍ ഉപയോഗിച്ചാണ് വംശവര്‍ദ്ധന നടത്തുന്നത്. ഇത്തരം തൈകളില്‍ ബഡ്ഡ് ചെയ്‌തോ, പാര്‍ശ്വത്തിലൊട്ടിക്കല്‍ മുഖാന്തരമോ നല്ല മാതൃവൃക്ഷങ്ങളുടെ നടീല്‍വസ്തുക്കള്‍ തയ്യാര്‍ ചെയ്യാവുന്നതാണ്. വിത്തു പാകി മുളപ്പിച്ചെടുത്ത ഒരു വര്‍ഷം പ്രായമായ തൈകള്‍ ആണ് നടാന്‍ ഉത്തമം. സാധാരണ ചെടികള്‍ തമ്മില്‍ അഞ്ച് മീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 6-8 മീറ്റര്‍ അകലവും നല്‍കണം. വീട്ടുവളപ്പുകളില്‍ നടുമ്പോള്‍ പ്രധാനമായും സൂര്യപ്രകാശത്തിന്റെ ലഭ്യത കൂടുതലുള്ള പ്രദേശങ്ങള്‍ നടാനായി തെരഞ്ഞെടുക്കണം. 60 സെ.മീ. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുമുള്ള കുഴികളെടുത്ത് കമ്പോസ്റ്റ്/കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് മദ്ധ്യഭാഗത്തായി ചെടികള്‍ നടാവുന്നതാണ്. ിളവെടുപ്പു കഴിഞ്ഞ് കൊമ്പുകോതല്‍ നടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും.
തൈകളും ഗ്രാഫ്റ്റ് അല്ലെങ്കില്‍ ബഡ്ഡ് ചെയ്തു കിട്ടുന്ന നടീല്‍വസ്തുക്കളും 3-4 വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും. ആത്തയുടെ പൂക്കളുണ്ടാകുന്ന കാലം മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയാണ്. ൂവുണ്ടായി 4 മാസങ്ങള്‍കൊണ്ട് കായ്കള്‍ പാകമാകും. ഓഗസ്റ്റ്-നവംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്റെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്റെ ഇടഭാഗം മഞ്ഞനിറമാകുമ്പോള്‍ കായ് പറിക്കാം. ഇവ ഒരാഴ്ച കൊണ്ടു പഴുക്കും. വീട്ടാവശ്യങ്ങള്‍ക്കുള്ള പഴം ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ നിന്നും 60-80 വരെ കായ്കള്‍ ലഭിക്കും. ഓരോന്നിനും 200-400 ഗ്രാം വരെ തൂക്കമുണ്ടാകും.
Discussion about this post