വലിയ പരിചരണം ആവശ്യമില്ലാതെ വളര്‍ത്താന്‍ കഴിയുന്ന പയര്‍വര്‍ഗവിളയാണ് വാളമര അഥവാ വാളരി. വാളിന്റെ രൂപമാണ് ഇതിനുള്ളത്. രണ്ടിനം വാളമരയുണ്ട്. കുറ്റിച്ചെടിയായി വളരുന്നതും പടരുന്ന ഇനവും. കുറ്റിച്ചെടിക്ക് ശീമപ്പയറെന്നും പേരുണ്ട്.
നവംബര്‍ മാസമാകുമ്പോഴേക്കും വിത്ത് നടാം. മെയ്, ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലും വിത്ത് നടാം. സാധാരണ ജൈവവളം ഇട്ടുകൊടുത്താല്‍ തന്നെ നന്നായി വളരും. വേനല്‍ക്കാലമായാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നനച്ചുകൊടുക്കണം. ഒന്നര മാസം കൊണ്ട് പൂവിടും. കുറ്റിച്ചെടിയുടെ ഒരു മുരടില്‍ നിന്ന് മൂന്ന് കിലോഗ്രാം വരെ കായ്കള്‍ ലഭിക്കും. വള്ളിച്ചെടിയാണെങ്കില്‍ അഞ്ചോ ആറോ കിലോ വരെ കായ്കള്‍ കിട്ടും.
Discussion about this post