കേരളത്തിലിന്ന് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയ്ക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
മെക്‌സിക്കോയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ സ്വദേശം. ശ്രീലങ്ക, തായ്‌ലാന്റ്, ഇസ്രയേല്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിപണിസാധ്യത തിരിച്ചറിഞ്ഞ് കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയിലും ഡ്രാഗണ്‍ ഫ്രൂട്ട് മികച്ച രീതിയില്‍ വളരും.
രണ്ട് ഇനത്തിലുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ലഭ്യമാണ്. ഓവല്‍ ആകൃതിയില്‍ അകത്ത് ചുവന്ന കാമ്പുള്ള ഇനവും വെള്ള നിറമുള്ള കാമ്പുള്ളതും. ഇതില്‍ ചുവന്ന കാമ്പുള്ളതിനാണ് രുചി കൂടുതല്‍. കേരളത്തില്‍ ഇന്ന് കൃഷി ചെയ്യുന്നതും ചുവന്നയിനമാണ്.
ഏപ്രില്‍-മെയ് മാസം മുതല്‍ പല ഘട്ടങ്ങളായാണ് പൂവിടലും വിളവെടപ്പും നടക്കുന്നത്. ചാണകവും എല്ലുപൊടിയും കോഴിക്കാഷ്ഠവുമെല്ലാം നല്‍കിയാല്‍ ഡ്രാഗണ്‍ ഫ്രൂട്ട് മികച്ച വിളവു തരും. വേനലില്‍ മാസത്തില്‍ ഒന്നോ രണ്ടോ നനയാണ് വേണ്ടത്.
Discussion about this post