തേൻ മധുരമുള്ള ചുവപ്പൻ ചുളകളുള്ള ചക്കകൾ വിളയുന്ന പ്ലാവിനമാണ് സിന്ദൂര വരിക്ക .കേരളത്തിൻ്റെ തനതു പ്ലാവിനങ്ങളിൽ കേമൻസദാനന്തപുരം കാർഷിക സർവകലാശാല ഗവേഷണ കേന്ദ്രത്തിൻ്റെ സംഭാവനയായ ഈ പ്ലാവിനത്തിന് വർഷത്തിൽ രണ്ടു തവണ ഫലം തരുവാൻ കഴിവുണ്ട്. ഇടത്തരം ഉയരത്തിൽ കരുത്തോടെ ശാഖകളോടെ വളരുന്ന പ്രകൃതമുള്ള ഇവ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമാണ്.
പഴത്തിനെന്ന പോലെ പാകം ചെയ്യാനും ഇതിൻ്റെ ചക്ക രുചികരമാണ്. സൂര്യപ്രകാശം ലഭിക്കുന്ന ജൈവാംശമുള്ള ഏതു മണ്ണിലും സിന്ദൂര വരിക്ക പ്ലാവ് കൃഷി ചെയ്യാം. പരിചരണം കുറച്ചു മതിയെങ്കിലും മുകൾ തലപ്പ് ഇടയ്ക്കു കോതിയാൽ കൂടുതൽ ശാഖകൾ വളർന്ന് ചക്കകളുടെ വിളവെടുപ്പ് സുഗമായി നടത്താം.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232.
Discussion about this post