ഫിലിപ്പിയൻസ് എന്ന രാജ്യത്തെ മഴക്കാടുകളിൽ ആദ്യമായി കണ്ടെത്തിയ മനോഹര പുഷ്പങ്ങളാൽ അലംകൃതമായ വള്ളിച്ചെടിയാണ് ‘ജേഡ് വൈൻ’ .ഇപ്പോൾ ഉഷ്ണ മേഖലാ രാജ്യങ്ങളിലെ പൂന്തോട്ടങ്ങളിലെങ്ങും ഇവ എത്തപ്പെട്ടു കഴിഞ്ഞു.കേരളത്തിലെ പല സ്ഥലങ്ങളിലും ജേഡ് വൈൻ പൂവണിഞ്ഞു തുടങ്ങിയിട്ടുണ്ട്
തിളങ്ങുന്ന ചുവപ്പ്, സമുദ്രനീല നിറങ്ങളിൽ പൂ വിരിയുന്ന ഇനങ്ങൾ ഇവയിലുണ്ട്. വർഷങ്ങളോളം ആയുസുള്ള ഈ വള്ളികൾ മരങ്ങളിലും മറ്റും ചുറ്റി വളരും. പന്തലിൽ പടർത്തിയാൽ മനോഹാരിതയേറും.വേനലിനൊടുവിൽ ജോഡ് വൈൻ വള്ളികളിൽ പൂക്കൾ കുലകളായി പ്രത്യക്ഷപ്പെട്ടു തുടങ്ങും. പത്തു ദിവസത്തോളം പൂക്കളുടെ മാസ്മരിക വിസ്മയമൊരുക്കിയ ശേഷം ഇവ കൊഴിയും.തിളങ്ങുന്ന ചുവപ്പ്, സമുദ്ര നീല നിറങ്ങളിൽ പൂക്കൾ വിരിയുന്ന ഇനങ്ങൾ ഉണ്ട്.അപൂർവ്വമായി ഇവയിൽ കായ്കൾ കാണാറുണ്ടെങ്കിലും പതിവെച്ചെടുത്ത തൈകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുക. വള്ളിക്കുടിലുകളും കമാനങ്ങളും പൂന്തോട്ടത്തിൽ സൃഷ്ടിക്കാൻ നിത്യഹരിതാഭമായ ‘ജേഡ് വൈൻ’ വള്ളിച്ചെടികൾ അനുയോജ്യമാണ്. വേഴാമ്പൽ പൂവ് എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട് .
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232.
Discussion about this post