കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ മണ്ണുത്തി മീറ്റ് ടെക്നോളജി യൂണിറ്റിൽ വിവിധ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. മീറ്റ് പ്രോസസിംഗ് കം പ്ലാന്റ് ഓപ്പറേഷൻ, ഹോൾസം മീറ്റ് പ്രൊഡക്ഷൻ ആൻഡ് മീറ്റ് പ്രോസസിംഗ്, മീറ്റ് പ്ലാന്റ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
2 വർഷം ദൈർഘ്യമുള്ള മീറ്റ് പ്രോസസിംഗ് കം പ്ലാന്റ് ഓപ്പറേഷൻ എന്ന കോഴ്സിലേക്ക് വി. എച്ച്. എസ്. സി, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്- ഡയറി ഹസ്ബൻഡറി/ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്- പോൾട്രി ഹസ്ബൻഡറി, സർട്ടിഫിക്കറ്റ് ഇൻ കാനിങ് ആൻഡ് പ്രിസർവേഷൻ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം 5500 രൂപയാണ് പ്രതിമാസസ്റ്റൈപ്പൻഡ്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സായ ഹോൾസം മീറ്റ് പ്രൊഡക്ഷൻ ആൻഡ് മീറ്റ് പ്രോസസിംഗ് കോഴ്സിലേക്ക് വി. എച്ച്. എസ്. സി, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്- ഡയറി ഹസ്ബൻഡറി/ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്- പോൾട്രി ഹസ്ബൻഡറി/SSLC വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 4500 രൂപയാണ് പ്രതിമാസ സ്റ്റൈപ്പൻഡ്. ഒരു വർഷം ദൈർഘ്യമുള്ള മീറ്റ് പ്ലാന്റ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് എന്ന കോഴ്സിലേക്ക് ഐ ടി ഐ/എൻ സി വി ടി സർട്ടിഫിക്കറ്റ് കോഴ്സ് – എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ/ ഇലക്ട്രിക്കൽ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 5500 രൂപയാണ് പ്രതിമാസ സ്റ്റൈപ്പൻഡ്.
https://forms.gle/3QaZjbgUSYgFPCVS9 എന്ന ലിങ്ക് വഴി ഓൺലൈനായോ അല്ലെങ്കിൽ പോസ്റ്റൽ വഴിയോ അപേക്ഷിക്കാം. വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം പിൻ ഉൾപ്പെടെ പൂർണ്ണമായ അഡ്രസ്സും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ അടങ്ങിയ ബയോഡേറ്റയും, ജനന തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പിയും, 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും പ്രൊഫസർ ആൻഡ് ഹെഡ്, മീറ്റ് ടെക്നോളജി യൂണിറ്റ്, മണ്ണുത്തി പി.ഒ, തൃശ്ശൂർ 680651 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ട്രെയിനിങ്ങിന്റെ പേരും എഴുതണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25 ആണ്.
Discussion about this post