കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന സബ്മിഷന്‍ ഓണ്‍
അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ എന്ന കാര്‍ഷിക യന്ത്രവത്കരണ
പദ്ധതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ചെറുകിട, നാമമാത്ര, വനിതാ,
സ്വയംസഹായ സംഘങ്ങള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും, ഫാര്‍മര്‍
പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കും, സംരംഭകത്വകര്‍ക്കും, കര്‍ഷക
സംഘങ്ങള്‍ക്കും, പവര്‍ടില്ലര്‍, ട്രാക്ടര്‍, കൊയ്തുമെതിയന്ത്രം, നടീല്‍
യന്ത്രം തുടങ്ങിയ വിവിധ തരം കാര്‍ഷിക യന്ത്രങ്ങള്‍/ ഉപകരങ്ങള്‍
എന്നിവയ ്ക്ക ് നിബന്ധനകള്‍ക്കു വിധേയമായി സാമ്പത്തിക ആനുകൂല്യം
ലഭ്യമാക്കുന്നു. വ്യക്തിഗത ആനുകൂല്യവും കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം
ഹയറിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനും, കാര്‍ഷിക യന്ത്രങ്ങളുടേയും,
ഉപകരണങ്ങളുടേയും ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും
സാമ്പത്തിക സഹായം അനുവദിക്കുന്നതാണ്. കര്‍ഷകര്‍ക്ക ് ഇതിനായി
www.agrimachinery.nic.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍
ചെയ്തതിനു ശേഷം അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി
സമര്‍പ്പിക്കാവുന്നതാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ
അംഗീകാരം ലഭിച്ച മെഷിനറികള്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടു്. എല്ലാ
മാസവും 1-ാം തീയതിയും 15-ാം തീയതിയും വെബ്‌സൈറ്റ് അപ്‌ഡേറ്റ്
ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ കാര്‍ഷിക
എഞ്ചിനീയറിംഗ് വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
Discussion about this post