തിരുവനന്തപുരം: കേരള മത്സ്യവിത്ത് ആക്റ്റ് പ്രകാരമുള്ള നടപടികള്‍ ശക്തമാക്കുന്നു. കേരളത്തിലെ മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ഈ നിയമപ്രകാരം മത്സ്യവിത്ത് ഉത്പാദനം, മത്സ്യവിത്ത് വളര്‍ത്തല്‍, വിപണനം, കയറ്റുമതി, ഇറക്കുമതി, സംഭരണം എന്നിവയ്ക്കായി വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവര്‍ രജിസ്ട്രേഷനും ലൈസന്‍സും എടുത്തിരിക്കണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് അഞ്ച് വര്‍ഷത്തെയും ലൈസന്‍സിന് ഒരു വര്‍ഷത്തെയും കാലാവധി ഉണ്ടായിരിക്കും. സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
മത്സ്യവിത്ത് നിയമ പ്രകാരം മത്സ്യവിത്ത് ഹാച്ചറി, ഫാം, വിപണന കേന്ദ്രം (അലങ്കാരമത്സ്യം ഉള്‍പ്പെടെ) എന്നിവിടങ്ങളില്‍ ആവശ്യമെന്നു കരുതുന്ന ഏതൊരു സമയത്തും പരിശോധന നടത്തുന്നതിനും സാമ്പിള്‍ ശേഖരിക്കുന്നതിനും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടായിരിക്കും. ലൈസന്‍സ് എടുക്കാതെ 1,000 രൂപയ്ക്ക് താഴെ വിലയുള്ള മത്സ്യവിത്തുകള്‍ വിതരണം ചെയ്താല്‍ 5,000 രൂപയാണ് പിഴ. 1,000 രൂപയ്ക്കു മുകളില്‍ വിലയുള്ള മത്സ്യവിത്ത് ആണെങ്കില്‍ വിത്തുവിലയുടെ അഞ്ചിരട്ടി ആയിരിക്കും പിഴ. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 മുതല്‍ 25,000 രൂപ വരെ പിഴ ഈടാക്കാവുന്നതും രജിസ്ട്രേഷനും ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം.
പത്തനംതിട്ട ജില്ലയില്‍ മത്സ്യവിത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കേരള മത്സ്യവിത്ത് ആക്റ്റ് പ്രകാരമുള്ള നടപടികള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചു കഴിഞ്ഞു. രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ജില്ലാ ഫിഷറീസ് ഒഫീസുമായി ബന്ധപ്പെടണമെന്ന് പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0468 2223134.
Discussion about this post