രാജ്യത്ത്തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽവരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ബോർഡ് രൂപീകരിക്കാൻ തീരുമാനമെടുത്തത്.
അംഗത്വം
18 വയസ്സ് തികഞ്ഞതും എന്നാൽ 55 വയസ്സ് പൂർത്തീകരിക്കുകയും ചെയ്യാത്ത മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും എന്നാൽ മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തതുമായ കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകാം. ആക്ട് പ്രകാരം കർഷകൻ എന്നു പറഞ്ഞാൽ ഉടമസ്ഥനായോ, അനുമതി പത്രക്കാരനായോ, ഒറ്റികൈവശക്കാരനായോ, വാക്കാൽ പാട്ടക്കാരനായോ, സർക്കാർ ഭൂമി പാട്ടക്കാരനായോ, അല്ലെങ്കിൽ ഭാഗികമായിഒരു നിലയിലും ഭാഗികമായി മറ്റുവിധത്തിലും 5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമികൈവശം ഉളളതും 5 ലക്ഷംരൂപയിൽ താഴെ വാർഷികവരുമാനം ഉളളതും 3 വർഷത്തിൽകുറയാതെ കൃഷി പ്രധാന ഉപജീവനമായിസ്വീകരിച്ചിട്ടുളളതുമായ വ്യക്തിയാണ്. ഉദ്യാനകൃഷി, ഔഷധ സസ്യകൃഷി, നഴ്‌സറി നടത്തിപ്പ്, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി എന്നിവയുടെ പരിപാലനവുംകാർഷികആവശ്യത്തിനായോഉളള ഭൂമിയുടെ ഉപയോഗവും ഉൾപ്പെടുന്നു .
പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് ഓരോകർഷകനും 100 രൂപ രജിസ്‌ട്രേഷൻ ഫീസായി ബാങ്കിൽ അടച്ച ചെല്ലാൻ സമർപ്പിക്കുകയോ 100 രൂപ വിലമതിക്കുന്ന കേരള കർഷക ക്ഷേമനിധി സ്റ്റാമ്പ് അപേക്ഷയിൽ പതിച്ചോസമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ഓൺലൈനായിസമർപ്പിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
അംശാദായം അടയ്ക്കൽ
നിലവിൽ അംഗമാകുന്നവർക്ക് മാസംതോറും അംശാദായം അടയ്ക്കണം. 6 മാസത്തേയോ ഒരുവർഷത്തേയോ തുക ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. അംശാദായവും ഓൺലൈനായി അടയ്ക്കാം. മിനിമം 100 രൂപയാണ് മാസംതോറും അംശാദായമായി അടയ്‌ക്കേണ്ടത്. 250 രൂപ വരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർകൂടി നിധിയിലേയ്ക്ക് അടയ്ക്കും. അതിനുമുകളിൽ എത്ര തുകവേണമെങ്കിലും കർഷകന് അംശാദായമായി അടയ്ക്കാം.
ക്ഷേമനിധി ആനുകൂല്യങ്ങൾ
പെൻഷൻ
(1) അംഗങ്ങൾക്കുളളക്ഷേമനിധി പെൻഷൻ
5 വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശദായത്തിന്റെ ആനുപാതികമായി പെൻഷൻ ലഭിക്കും.
(2) കർഷക പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക ്തുടർന്ന് നിധിയിൽ നിന്നും പെൻഷൻ ലഭിക്കും.
(3) കുടുംബപെൻഷൻ
നിധിയിൽകുറഞ്ഞത് 5 വർഷംഅംശദായം അടച്ചശേഷം കുടിശികയില്ലാതെ അംശദായം അടച്ചുവരികെ അംഗം മരണമടയുമ്പോഴോ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കെ അംഗം മരണമടയുമ്പോഴോ അംഗത്തിന്റെ കുടുംബത്തിന് കുടുംബപെൻഷന് അർഹതയുണ്ടായിരിക്കും.
മറ്റു ആനുകൂല്യങ്ങൾ
(1) അനാരോഗ്യ ആനുകൂല്യം: പെൻഷൻ തീയതിക്കു മുമ്പു തന്നെ അനാരോഗ്യംകാരണംകാർഷികവൃത്തിയിൽ തുടരാൻ കഴിയാത്ത അവസ്ഥയിൽകർഷകന് 60 വയസ്സുവരെ പ്രതിമാസംഒരു പെൻഷനുംഅതിനുശേഷം സാധാരണ പെൻഷനുംലഭിക്കുന്നതാണ്.
(2) അവശതാ ആനുകൂല്യം: അംഗത്തിന് രോഗംമൂലമോ അപകടംമൂലമോസ്ഥിരവും പൂർണ്ണവുമായ ശാരീരികഅവശതയുണ്ടാകുകയും യാതൊരുജോലിയും ചെയ്യാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്ന പക്ഷം അവശതാ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.
(3) ചികിത്സാസഹായം: അംഗങ്ങൾ ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷ്വറൻസ്, മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷയിൽ ചേരേണ്ടതാണ്. ബോർഡ് നിശ്ചയിക്കുന്ന ഇൻഷ്വറൻസ് പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുവാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ അത്തരം അംഗങ്ങൾക്ക് പ്രത്യേക സഹായധനം നൽകുന്നതായിരിക്കും.
(4) പ്രസവാനുകൂല്യം: നിധിയിലെ വനിതാഅംഗത്തിന് പരമാവധി 2 പ്രാവശ്യം പ്രസവാനുകൂല്യ ധനസഹായംലഭിക്കുന്നതാണ്.
(5) വിവാഹ ധനസഹായം: വനിതാഅംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിന് ബോർഡ് തീരുമാനിക്കുന്ന തുക ആനുകൂല്യമായി നൽകുന്നതാണ്.
(6) വിദ്യാഭ്യാസ ധനസഹായം: അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലകളുടെ അഫിലിയേഷനുളള വിദ്യാഭ്യാസസ്ഥാപനങ്ങളിലും കേരളസർക്കാർ അംഗീകൃതസ്ഥാപനങ്ങളിലും റഗുലർകോഴ്‌സ് പഠിക്കുന്നതിന് ആനുകൂല്യം ലഭിക്കുന്നതാണ്.
(7) മരണാനന്തരാനുകൂല്യം
ഡോ. പി.രാജേന്ദ്രനാണ് ക്ഷേമനിധി ചെയർമാൻ
Discussion about this post