ചെടികളുടെ നല്ല വളര്‍ച്ചയ്ക്ക് വെള്ളമൊഴിച്ചു കൊടുത്താല്‍ മാത്രം പോരാ. മികച്ച രീതിയിലുള്ള പരിചരണവും ആവശ്യമാണ്. ജൈവവളങ്ങളും ചില പൊടികൈകളുമൊക്കെ പ്രയോഗിച്ചാല്‍ ചെടികള്‍ നമുക്ക് തിരിച്ചും നല്ല വിളവ് നല്‍കും. എന്നാല്‍ ഓരോ ചെടിക്കും ഒരേ പോലുള്ള പരിചരണ രീതിയായിരിക്കില്ല പലപ്പോഴും നല്‍കേണ്ടതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.
കറിവേപ്പില തഴച്ചുവളരാന്‍ ഒരു പൊടിക്കൈ
കറിവേപ്പിലയില്ലാതെ എന്ത് കറി? ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുമെങ്കിലും കറികളില്‍ രുചിപകരുന്നതില്‍ ഒരു പ്രധാന സ്ഥാനം തന്നെ കറിവേപ്പിലക്കുണ്ട്. അപ്പോള്‍ പിന്നെ അടുക്കളത്തോട്ടത്തില്‍ പ്രധാന സ്ഥാനവും കറിവേപ്പിലയ്ക്ക് നല്‍കണമല്ലോ. ഒട്ടുമിക്ക വീടുകളിലും കറിവേപ്പിലയുണ്ടാകും. പക്ഷെ പലരും നേരിടുന്ന പ്രധാന പ്രശ്‌നം ചെടി മുരടിക്കുന്നതോ ഇല വാടി നിറം മങ്ങുന്നതോയൊക്കെയാണ്. എന്താണ് ഇതിനൊരു പരിഹാരം?
നമ്മുടെ അടുക്കളയില്‍ തന്നെ ഇതിനൊരു പ്രതിവിധിയുണ്ട്. കഞ്ഞിവെള്ളം. ഫ്രഷ് കഞ്ഞിവെള്ളമല്ലട്ടോ വേണ്ടത്. തലേ ദിവസത്തെ പുളിച്ച കഞ്ഞിവെള്ളം കറിവേപ്പിലയുടെ വളര്‍ച്ചയെ സഹായിക്കും. മുരടിപ്പ് മാറി നല്ല ഉഗ്രന്‍ ഇലകള്‍ നല്‍കാന്‍ സഹായിക്കും. അപ്പോള്‍ വെറുതെ കളയുന്ന കഞ്ഞിവെള്ളം ഇനി കറിവേപ്പിലയ്ക്ക് നല്‍കാന്‍ മറക്കണ്ട.
Discussion about this post