പാല വിളക്കുമാടത്തെ വക്കച്ചൻ്റെ കൃഷിയിടം അദ്ഭുതങ്ങളുടെ വിളനിലമാണ് ആനക്കൊമ്പൻ വെണ്ടയാണ് തോട്ടത്തിലെ പ്രധാന കൃഷി. കാഴ്ച്ചയിൽ ആനക്കൊമ്പു പോലെ വളഞ്ഞ ഇനം വെണ്ടയ്ക്ക അരമീറ്ററോളം നീളമുണ്ടാകും. സ്വാദിഷ്ടമായ ഇവ കറികളിൽ ചേർക്കാൻ അനുരൂപമാണ്. ധാരാളം കായ്കൾ ഉണ്ടാകുന്ന പ്രകൃതമുള്ള ആനക്കൊമ്പൻ വെണ്ടയ്ക്ക് ശാഖകളുമുണ്ടാകും.
വേനൽക്കാലത്ത് കിളച്ചൊരുക്കിയ മണ്ണിൽ ഉണങ്ങി പൊടിഞ്ഞ ചാണകവും ചാരവും ഒക്കെ ചേർത്ത് തടമൊരുക്കി മഴ പെയ്യുന്നതോടെ വെണ്ട വിത്ത് നടുകയാണ് പതിവ്.
വളർന്നു വരുന്ന വെണ്ട കാറ്റിൽ ചരിയാതെ കമ്പു നാട്ടി കെട്ടി കൊടുക്കുന്നു. രണ്ടു മാസം കൊണ്ട് ആനക്കൊമ്പൻ വെണ്ട കായ് പിടിച്ചു തുടങ്ങും. ഒരു വെണ്ടയിൽ നിന്ന് അൻപതോളം കായ്കൾ ലഭിക്കാറുണ്ട്.
നാരല്ലാപയർ, ചതുരപ്പയർ, നാടൻ വഴുതിന, മീറ്റർ പയർ തുടങ്ങി ഒട്ടേറെ നാടൻ പച്ചക്കറി ഇനങ്ങളും വക്കച്ചൻ്റെ തോട്ടത്തിലുണ്ട്.
ഫോൺ: 9447808417
തയ്യാറാക്കിയത്: രാജേഷ് കാരാപ്പള്ളിൽ .
Discussion about this post