കൃഷിവകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ടി.വി.ചാനല്‍,
അമച്ച്വര്‍ വിഭാഗത്തിലായി ‘മണ്ണില്‍ തളിരിട്ട ജീവിതങ്ങള്‍’ എന്ന
വിഷയത്തില്‍ ഡിജിറ്റല്‍ വീഡിയോ മത്സരം 2019-ഉം ‘കൃഷിയിലെ വേറിട്ട
കാഴ്ചകള്‍’ എന്ന വിഷയത്തില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരവും
(പൊതുവിഭാഗം) സംഘടിപ്പിക്കുന്നു. കൂടാതെ ഹൈസ്‌കൂള്‍,
ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്കായി ‘കാലാവസ്ഥ
വ്യതിയാനവും പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തില്‍ കാര്‍ഷിക
ലേഖന രചനാ മത്സരവും ‘ഭക്ഷണ സംസ്‌കാരവും കൃഷിയും’ എന്ന
വിഷയത്തില്‍ കാര്‍ഷിക ചെറുകഥാരചനാ മത്സരവും സംഘടിപ്പിക്കുന്നു.
എന്‍ട്രികള്‍ എഡിറ്റര്‍, കേരളകര്‍ഷകന്‍,
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ തിരുവനന്തപുരം 695003
എന്ന വിലാസത്തിലോ ഹാര്‍ഡ് ഡിസ്‌ക്, പെന്‍െ്രെഡവ് വഴി നേരിട്ടോ,
[email protected] ഇ-മെയിലിലോ,ഗൂഗിള്‍ െ്രെഡവ്,
9809278052 എന്ന വാട്ട്‌സപ്പ് നമ്പറിലോ, fib video contest,fib kerala എന്ന
ഫേസ്ബുക്ക് പേജില്‍ messenger വഴിയോ അയക്കാം. എന്‍ട്രികള്‍
ലഭിക്കേ അവസാന തീയതി 2019 നവംബര്‍ 15.കൂടുതല്‍ വിവരങ്ങള്‍ക്ക ്
ബന്ധപ്പെടേ നമ്പര്‍: 0471 – 2314358
Discussion about this post