ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ തേൻ പല ജീവിതശൈലി രോഗങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. തേൻ കൊണ്ടുള്ള പലതരം വിഭവങ്ങൾ പരിചയപ്പെടാം.
തേൻ വെളുത്തുള്ളി
വെയിലത്ത് ഉണക്കിയ വെളുത്തുള്ളി തേനിലിട്ട് സൂക്ഷിക്കാം. ദിവസവും ഒരു സ്പൂൺ തേൻ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിനും രക്ത സമ്മർദ്ദത്തിനും പ്രതിവിധിയാണ്.
തേൻ അരിയുണ്ട
ഉണക്കിപ്പൊടിച്ച് ഒരു കിലോ പച്ചരി, 2 തേങ്ങ ചുരണ്ടിയത്, ജീരകം, തേൻ എന്നിവയാണ് തേൻ അരിയുണ്ട തയ്യാറാക്കാൻ വേണ്ടത്. തേൻ ഒഴികെയുള്ള ചേരുവകൾ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക. ശേഷം അടുപ്പിൽ നിന്നും മാറ്റി തരി മാറ്റാനായി മിക്സിയിൽ പൊടിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിനു തേൻ ചേർത്ത് ഇളക്കി ചെറുചൂടോടുകൂടെ ഉരുളകളാക്കി മാറ്റാം.
കൈതച്ചക്ക തേൻ ജാം
രണ്ട് കിലോ കൈതചക്ക ചെത്തിഅരിഞ്ഞശേഷം ചെറിയ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് 800 ഗ്രാം കുരുകളഞ്ഞ ഈന്തപ്പഴം, 100 ഗ്രാം കശുവണ്ടി, 100 ഗ്രാം ഉണക്കമുന്തിരി, 50 ഗ്രാം ബദാം, മൂന്ന് ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. ഇതിലേക്ക് അര സ്പൂൺ ഏലയ്ക്കാപ്പൊടിയും അര സ്പൂൺ കുരുമുളകുപൊടിയും ചേർക്കാം. തയ്യാർ ചെയ്ത മിക്സ് തണുത്തശേഷം ഇതിലേക്ക് 2 കിലോഗ്രാം തേൻ ഒഴിക്കാം. ഇത് ഒരു ഭരണിയിൽ ഏക ഒഴിച്ച് ഈർപ്പം തട്ടാതെ അടച്ചു സൂക്ഷിക്കുക. ഒരു മാസത്തിനുശേഷം കൈതച്ചക്ക തേൻ ജാം ഉപയോഗിക്കാം.
തേൻ കാന്താരിമുളക്
കാന്താരിമുളക് തേനിലിട്ട് ഒരു മാസം സൂക്ഷിക്കുക. ദിവസവും ഒരു സ്പൂൺ തേൻ കാന്താരിമുളക് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കും.
Discussion about this post